ടൊറൻ്റോ : സിഗ്നൽ തകരാർ മൂലം നിർത്തിവെച്ച ലൈൻ 1- സർവീസ് പുനഃരാരംഭിച്ചതായി ടിടിസി. ക്വീൻസ് പാർക്കിനും ഫിഞ്ച് സ്റ്റേഷനുകൾക്കുമിടയിലുള്ള സർവീസ് ആയിരുന്നു നിർത്തിവെച്ചത്.

ചൊവ്വാഴ്ച രാവിലെ യങ്-യൂണിവേഴ്‌സിറ്റി ലൈനിൽ സർവീസ് കുറച്ചു നേരത്തേക്ക് തടസ്സപ്പെട്ടെങ്കിലും കുറച്ച് സമയത്തിന് ശേഷം പുനഃസ്ഥാപിച്ചു. ഇന്ന് രാവിലെ ലൈൻ 1-ൽ 15 മിനിറ്റ് വരെ കാലതാമസം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നുവെങ്കിലും രാവിലെ 8 മണിക്ക് സാധാരണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചതായി ടിടിസി അറിയിച്ചു.