Wednesday, September 9, 2026

രഞ്ജി ട്രോഫി ക്രിക്കറ്റ് രണ്ടാംദിനം;വിദര്‍ഭയ്ക്ക് ഏഴുവിക്കറ്റ് നഷ്ടം

നാഗ്പുര്‍: രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ രണ്ടാംദിനം കേരളത്തിന് ഉജ്ജ്വല മുന്നേറ്റം. ആദ്യ സെഷനില്‍ത്തന്നെ വിദര്‍ഭയുടെ മൂന്നുവിക്കറ്റുകള്‍ക്കൂടി വീഴ്ത്തി. 101 ഓവര്‍ പിന്നിടുമ്പോള്‍ഏഴുവിക്കറ്റ് നഷ്ടത്തില്‍ 297 റണ്‍സെന്ന നിലയിലാണ് വിദര്‍ഭ. എന്‍. ബാസില്‍ രണ്ടും ഏദന്‍ ആപ്പിള്‍ ടോം ഒന്നും വിക്കറ്റുകള്‍ നേടിയതാണ് രണ്ടാംദിനം കേരളത്തിന് കരുത്തായത്. ബാസിത്, നിധീഷ്, ഏദന്‍ എന്നിവര്‍ രണ്ടുവീതം വിക്കറ്റുകള്‍ നേടി.

ഡാനിഷ് മാലേവറിന്റെ ചെറുത്തുനില്‍പ്പിനെ ബാസിലാണ് തളച്ചത് . സ്വന്തം സ്‌കോര്‍ നൂറ്റന്‍പതും കടന്ന് മുന്നേറുകയായിരുന്ന മാലേവര്‍, എന്‍.പി. ബാസിലിന്റെ പന്തില്‍ പുറത്താവുകയായിരുന്നു. 285 പന്ത് നേരിട്ട ഡാനിഷ് മലോവര്‍ മൂന്ന് സിക്സും 15 ബൗണ്ടറിയും സഹിതം 153 റണ്‍സ് നേടി. 100-ാം ഓവറില്‍ യഷ് താക്കൂറിനെയും ബാസില്‍തന്നെ പുറത്താക്കി. ഇതോടെ കഴിഞ്ഞദിവസം അവസാനിക്കുമ്പോള്‍ ക്രീസില്‍ നിലയുറപ്പിച്ച രണ്ടുപേരെയും ഒഴിവാക്കാന്‍ കേരളത്തിനായി. തൊട്ടടുത്ത ഓവറില്‍ യഷ് റാത്തോഡിനെ ഏദന്‍ ആപ്പിളും മടക്കിയതോടെ വിദര്‍ഭയുടെ അടിപതറി. 290-ല്‍നിന്ന് 300-ലേക്കുള്ള ഓട്ടത്തില്‍ ഏഴ് റണ്‍സെടുക്കുന്നതിനിടെയുണ്ടായ മൂന്നുവിക്കറ്റ് ടീമിന്റെ വീര്യം ചോര്‍ത്തി.

നാലു വിക്കറ്റ് നഷ്ടത്തില്‍ 254 റണ്‍സെന്ന നിലയില്‍ വിദര്‍ഭയുടെ ആദ്യദിന ബാറ്റിങ് അവസാനിച്ചിരുന്നു. രണ്ടാംദിനം 36 റണ്‍സ്‌കൂടി ചേര്‍ക്കുന്നതിനിടെ് അഞ്ചാംവിക്കറ്റും നഷ്ടമായി. തുടര്‍ന്ന് ഏഴ് റണ്‍സ് ചേര്‍ക്കുന്നതിനിടെ മറ്റുരണ്ടുപേര്‍ക്കൂടി പുറത്തായി. ആദ്യദിനം 24 റണ്‍സിനിടെ നാലുവിക്കറ്റ് നേടി കേരളം മത്സരത്തില്‍ വലിയ ബ്രേക്ക്ത്രൂ നേടിയെങ്കിലും, വിദര്‍ഭയുടെ നാലാംവിക്കറ്റ് കൂട്ടുകെട്ട് കേരളത്തെ കുഴക്കി. ഇരുപത്തൊന്നുകാരന്‍ ഡാനിഷ് മാലേവറും കരുണ്‍ നായരും ചേര്‍ന്ന് 215 റണ്‍സ് പാര്‍ട്ട്ണര്‍ഷിപ്പ് ഉയര്‍ത്തി. അഞ്ചുമണിക്കൂറോളം ക്രീസില്‍ ചെലവഴിച്ച് 414 പന്തുകള്‍ നേരിട്ട ഈ സഖ്യത്തെ പൊളിച്ചത് രോഹന്‍ കുന്നുമ്മലാണ്.

ഓഫ് സ്റ്റമ്പിന് പുറത്തുപോയ ഏദന്‍ ആപ്പിള്‍ ടോമിന്റെ ബോള്‍ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ കൈയില്‍നിന്ന് വഴുതിപ്പോയി. അപ്പോഴേക്കും ബൈ റണ്ണിനായി കരുണ്‍ ക്രീസ് വിട്ടിരുന്നു. എന്നാല്‍ മറുപുറത്ത് മാലേവര്‍ ഓടാന്‍ തയ്യാറായില്ല. തിരികെയെത്തുന്നതിനിടെ രോഹന്‍ കുന്നുമ്മലിന്റെ ത്രോ കുറ്റി തെറിപ്പിച്ചു. ദീര്‍ഘസമയത്തിനുശേഷം കേരളത്തിന് ലഭിച്ച നേരിയ ഒരാശ്വാസമായിരുന്നു ഇത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!