കാൽഗറി : വ്യാഴാഴ്ച ഉച്ചയ്ക്ക് എയർഡ്രിയിൽ ട്രെയിൻ കാറിലിടിച്ച് ഒരാൾക്ക് പരിക്കേറ്റു. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ റേഞ്ച് റോഡ് 11, ടൗൺഷിപ്പ് റോഡ് 274 എന്നിവയ്ക്ക് സമീപം, ഹൈവേ 2-ലാണ് അപകടം.

കാറിലുണ്ടായിരുന്ന ഒരാൾക്ക് പരുക്കേറ്റതായി ആർസിഎംപി പറയുന്നു. മറ്റ് പരുക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അടിയന്തര വാഹനങ്ങൾ കടത്തിവിടാൻ പ്രദേശത്തെ റോഡുകൾ അടച്ചിട്ടിരിക്കുകയാണ്. എന്നാൽ, ഹൈവേ 2-ലെ ഗതാഗതത്തെ ബാധിച്ചിട്ടില്ല.
