Friday, March 13, 2026

താപനില ഉയരുന്നു: ഹിമപാത മുന്നറിയിപ്പ് നൽകി അവലാഞ്ച് കാനഡ

Avalanche warning issued backcountry users in BC and Alberta

വൻകൂവർ : ബ്രിട്ടിഷ് കൊളംബിയ, ആൽബർട്ട പ്രവിശ്യകളിൽ ശക്തമായ ഹിമപാത മുന്നറിയിപ്പ് നൽകി അവലാഞ്ച് കാനഡ. മുന്നറിയിപ്പ് ഉടനടി പ്രാബല്യത്തിൽ വരും. മാർച്ച് 3 വരെ മുന്നറിയിപ്പ് ബാധകമായിരിക്കും. 30 മുതൽ 100 ​​സെൻ്റീമീറ്റർ വരെ കട്ടിയുള്ള മഞ്ഞുപാളികൾ അടർന്നു വീഴുന്നത് അപകടസാധ്യത വർധിപ്പിക്കുമെന്ന് ഏജൻസി പറയുന്നു. സ്വാഭാവിക ഹിമപാതം മന്ദഗതിയിലാണെങ്കിലും, മനുഷ്യപ്രേരിമായ ഹിമപാതങ്ങൾ തുടരാൻ സാധ്യതയുണ്ട്, അവലാഞ്ച് കാനഡ പറയുന്നു. ഇരുപ്രവിശ്യകളിലെ സ്കീയിങ്ങിന് ഒരുങ്ങുന്നവർ ജാഗ്രത പാലിക്കണം. അപകടസാധ്യത കുറയ്ക്കുന്നതിന്, 30 ഡിഗ്രിയിൽ താഴെയുള്ള ലോവർ ആംഗിൾ ചരിവുകളിൽ പറ്റിനിൽക്കാൻ അവലാഞ്ച് കാനഡ ശുപാർശ ചെയ്യുന്നു. കൂടാതെ ഹിമപാത സാധ്യത കുറഞ്ഞ സ്ഥലങ്ങൾ തിരഞ്ഞെടുക്കണമെന്നും ഏജൻസി നിർദ്ദേശിക്കുന്നു.

ബ്രിട്ടിഷ് കൊളംബിയയിലുടനീളമുള്ള ഹിമപാത സാഹചര്യങ്ങൾ അപകടകരമാണ്. കാലാവസ്ഥ ചൂടാകുന്നതിനാൽ ആളുകൾ പർവതമേഖലകളിലേക്ക് എത്താൻ തുടങ്ങും. ഹിമപാത സാധ്യത കൂടുതലായതിനാൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ബിസി എമർജൻസി മാനേജ്‌മെൻ്റ് ആൻഡ് ക്ലൈമറ്റ് റെഡിനെസ് മന്ത്രി കെല്ലി ഗ്രീൻ പറഞ്ഞു. ജനങ്ങൾ അവലാഞ്ച് കാനഡയുടെ മുന്നറിയിപ്പുകൾ ശ്രദ്ധിക്കണം. കൂടാതെ അവലാഞ്ച് ട്രാൻസ്‌സിവർ, പ്രോബ് തുടങ്ങിയവ ഉൾപ്പെടെ അത്യാവശ്യ റെസ്‌ക്യൂ ഗിയർ കരുതുകയും അത് ഉപയോഗിക്കാനുള്ള പരിശീലനം നേടണമെന്നും ഏജൻസി നിർദ്ദേശിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!