വാഷിങ്ടൺ: ട്രംപ് – സെലൻസ്കി ചർച്ചക്കിടെയുണ്ടായ വാക്പോരിനിടെ അസ്വസ്ഥയായി തലയിൽകൈച്ച് നിൽക്കുന്ന യുക്രെയ്ൻ അംബാസിഡർ ഒക്സാന മാർകാറോവയുടെ വീഡിയോ വൈറൽ. ഇരുവരും തമ്മിലുള്ള വാക്പോര് രൂക്ഷമായതോടെ കണ്ണടച്ച് അസ്വസ്ഥയായി തലയിൽ കൈവെച്ച് മാർകറോവ ഇരിക്കുന്നതാണ് വീഡിയോയിലുള്ളത്.

യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും യുക്രെനിയൻ പ്രസിഡന്റ് വ്ലാഡിമിർ സെലൻസ്കിയും തമ്മിൽ അതിരൂക്ഷമായ വാക്പോരാണ് ഉണ്ടായത്. വൈറ്റ് ഹൗസ് വിട്ട് പുറത്തുപോകാൻ സെലൻസ്കിയോട് ട്രംപ് പറഞ്ഞു. സെലൻസ്കി മൂന്നാം ലോകമഹായുദ്ധത്തിന് ശ്രമിക്കുകയാണെന്നും ഡോണൾഡ് കുറ്റപ്പെടുത്തി.കൂടാതെ, സെലൻസ്കി അമേരിക്കയെ അനാദരിച്ചുവെന്നും താൻ മൂന്നാം ലോകമഹായുദ്ധത്തിന് തയാറല്ലെന്നും സമാധാനത്തിന് തയ്യാറാവുകയാണെങ്കിൽ സെലൻസ്കിക്ക് തിരിച്ചുവരാമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
