Friday, October 2, 2026

സ്യൂട്ട് ധരിക്കാത്തതില്‍ ട്രംപിന് വിരോധം; യുദ്ധം അവസാനിക്കുമ്പോള്‍ ഇതിലും മികച്ചത് ധരിക്കാമെന്ന് സെലന്‍സ്‌കി

Donald Trump appeared less than impressed with Zelenskyy's attire

വാഷിങ്ടണ്‍: സെലന്‍സ്‌കിയുടെ വസ്ത്രധാരത്തില്‍ വരെ വിരുദ്ധാഭിപ്രായമായിരുന്നു ഡോണള്‍ഡ് ട്രംപിന്. വാഷിങ്ടണിലെ ട്രംപ് സെലന്‍സ്‌കി കൂടിക്കാഴ്ചയില്‍ പരസ്പരം അഭിവാദ്യം ചെയ്തപ്പോള്‍ സെലന്‍സ്‌കിയുടെ വസ്ത്രത്തോടുള്ള ട്രംപിന്റെ പ്രതികരണം പ്രകടമായിരുന്നു. സെലസ്‌കിയുടെ വസ്ത്രധാരണം മതിപ്പുണ്ടാക്കുന്നതായിരുന്നില്ലെന്ന് ട്രംപിന്റെ നിരീക്ഷണം. എന്നാല്‍ നിങ്ങള്‍ എന്തുക്കൊണ്ട് സ്യൂട്ട് ധരിച്ചില്ല എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് യുദ്ധം പൂര്‍ത്തിയായ ശേഷം ഇത്തരം വസ്ത്രധാരണത്തിലേക്കോ ഇതിനേക്കാള്‍ മികച്ചതിലേക്കോ എത്താമെന്നായിരുന്നു സെലന്‍സ്‌കിയുടെ പ്രതികരണം.

അതേസമയം ഇരുവരും തമ്മിലുണ്ടായ നിര്‍ണായക ചര്‍ച്ച രാഷ്ട്ര നേതാക്കളുടെ പതിവ് ചര്‍ച്ചകളില്‍ നിന്നു മാറി വാക്കേറ്റവും വെല്ലുവിളിയുമായി അടിച്ചുപിരിയുകയായിരുന്നു. ഇന്നലെ ഓവല്‍ ഓഫീസില്‍ നടന്ന നാടകീയമായ ചര്‍ച്ചയ്ക്കിടെ സെലെന്‍സ്‌കിയുമായി അതിരൂക്ഷ തര്‍ക്കത്തെ തുടര്‍ന്ന് വാര്‍ത്താസമ്മേളനം വരെ ട്രംപ് റദ്ദാക്കുകയായിരുന്നു. പിന്നാലെ സെലന്‍സ്‌കിയും വൈറ്റ് ഹൗസില്‍ നിന്നും മടങ്ങി.

വിദേശകാര്യസെക്രട്ടറി മാര്‍കോ റൂബിയോ ഇല്ലാത്ത ചര്‍ച്ചയില്‍ പകരമുണ്ടായിരുന്നത് വൈസ്പ്രസിഡന്റും യുക്രെയ്‌ന്റെ രൂക്ഷവിമര്‍ശകനുമായ ജെഡി വാന്‍സ് ആയിരുന്നു. യുദ്ധം അവസാനിപ്പിക്കേണ്ടത് നയതന്ത്രത്തിലൂടെയാണെന്ന വാന്‍സിന്റെ വാക്കുകളോട് എന്തുതരം നയതന്ത്രം എന്ന് സെലന്‍സ്‌കി തിരിച്ചുചോദിച്ചു. റഷ്യന്‍ പ്രസിഡന്റ് പലതവണ ധാരണകള്‍ ലംഘിച്ചതിന്റെ ഉദാഹരണങ്ങള്‍ എണ്ണിപ്പറഞ്ഞു. ഇതോടെ വാന്‍സ് ക്ഷുഭിതനായി. അനാദരവ് കാട്ടുന്നു എന്നാരോപിച്ച് തര്‍ക്കമായി. പിന്നാലെ ഈ വാക്കുതര്‍ക്കം ട്രംപ് ഏറ്റെടുക്കുകയായിരുന്നു. യുക്രെയിനെ സംബന്ധിച്ച് ഏറ്റവും നിര്‍ണായകമായ ഒരു ചര്‍ച്ചയാണ് ഇങ്ങനെ അവസാനിച്ചത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!