വാഷിങ്ടണ്‍: കഴിഞ്ഞ ഒരാഴ്ച എന്ത് ജോലിയാണ് ചെയ്തതെന്ന് വ്യക്തമാക്കാന്‍ ഫെഡറല്‍ ജീവനക്കാരോട് വീണ്ടും ആവശ്യപ്പെട്ട് യുഎസ് സര്‍ക്കാര്‍ ഏജന്‍സി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഗവണ്മെന്റ് എഫിഷ്യന്‍സി (ഡോജ്) യുടെ തലവന്‍ ഇലോണ്‍ മസ്കിന്റെ ഇ-മെയില്‍. തിങ്കളാഴ്ചയാണ് രാത്രി 11.59 വരെയാണ് മറുപടി നല്കാന് സമയം അനുവദിച്ചിരിക്കുന്നത്.
ഫെബ്രുവരി ഇരുപത്തിമൂന്നിനാണ് മസ്ക് ആദ്യ മെയില്‍ അയച്ചത്.
മറുപടി നല്കുന്നതില് പരാജയപ്പെട്ടാല്‍ രാജി വെച്ചതായി കണക്കാക്കുമെന്നും ജീവനക്കാര്‍ക്ക് ലഭിച്ച ഇ-മെയില്‍ സന്ദേശത്തില്‍ വ്യക്തമാക്കിയിരുന്നു.
.ഓഫീസിലേക്ക് മടങ്ങാന്‍ താത്പര്യമില്ലാത്ത ഫെഡറല്‍ ജീവനക്കാര്‍ക്ക് രാജിവയ്ക്കാന്‍ അവസരം നല്കി ട്രംപിന്റെ നീക്കം വന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ് മസ്കിന്റെ വകുപ്പില്‍ നിന്ന് തൊഴിലാളികള്‍ക്ക് ഇ-മെയില്‍ സന്ദേശം ലഭിച്ചത്.

കഴിഞ്ഞ ഇ-മെയിലിന് ഉടന്‍ മറുപടി നല്‍കണ്ടന്നാണ് ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്.ബി.ഐ) ഉള്‍പ്പടെയുള്ള ദേശീയ സുരക്ഷ ഏജന്‍സികള്‍ ജീവനക്കാര്‍ക്ക് നല്കിയ സന്ദേശം. എന്നാല്‍ ഇത്തവണ
ഏതൊക്കെ സര്‍ക്കാര്‍ വകുപ്പുകളും ഏജന്‍സികളും മറുപടി നല്‍കുമെന്ന് വ്യക്തമല്ല. അതേസമയം നിയമ വിദഗ്ധര്‍ ഉള്‍പ്പെടെയുള്ളവര്‍ ജീവനക്കാര്‍ക്കു നേരെയുള്ള നടപടികളെ ചോദ്യം ചെയ്തു കൊണ്ട് രംഗത്തെത്തിയിട്ടുണ്ട്.
