കാൽഗറി : തിങ്കളാഴ്ച സൗത്ത് വെസ്റ്റ് കാൽഗറിയിലെ ഒരു വീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയതായി കാൽഗറി പൊലീസ് അറിയിച്ചു. പുലർച്ചെ രണ്ടു മണിയോടെ ബെൽമോണ്ട് ഡ്രൈവിൽ 100 ബ്ലോക്കിലുള്ള വീട്ടിലാണ് സംഭവം. സംഭവസ്ഥലത്ത് നിന്ന് ഒരാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും ഇവരെ ടാർഗറ്റ് ചെയ്തുള്ള സംഭവമാണെന്നും അധികൃതർ അറിയിച്ചു.

സംഭവത്തിൽ കാൽഗറി പൊലീസ് സർവീസിലെ ഹോമിസൈഡ് യൂണിറ്റ് അന്വേഷണം ആരംഭിച്ചു. ഈ സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 403-266-1234 എന്ന നമ്പറിൽ അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണമെന്ന് കാൽഗറി പൊലീസ് അഭ്യർത്ഥിച്ചു.
