ടെല്‍ അവീവ്: വെസ്റ്റ് ബാങ്കില്‍ ഒരു മാസത്തിലേറെയായി ബന്ദികളാക്കപ്പെട്ട ഇന്ത്യന്‍ പൗരന്മാരായ 10 നിര്‍മാണ തൊഴിലാളികളെ ഇസ്രയേല്‍ മോചിപ്പിച്ചു. തിരികെ ടെല്‍ അവീവില്‍ എത്തിച്ച ഇവരുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കാന്‍ ഇസ്രയേലിനോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. ഒരു മാസത്തിലേറെയായി തടവിലായിരുന്ന ഇന്ത്യയില്‍ നിന്നുള്ള തൊഴിലാളികളെ ഒറ്റരാത്രികൊണ്ട് രക്ഷപ്പെടുത്തിയതായി ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഇവര്‍ ഇസ്രയേലില്‍ എത്തിയത്. ജോലി വാഗ്ദാനം ചെയ്താണ് വെസ്റ്റ് ബാങ്കില്‍ എത്തിച്ചു. തൊഴിലാളികളുടെ പാസ്പോര്‍ട്ട് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചത് ഇസ്രയേല്‍ സൈന്യം തിരിച്ചറിഞ്ഞതായും പിന്നീട് പാസ്പോര്‍ട്ട് തിരികെ നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്.
2023 ഒക്ടോബര്‍ ഏഴിലെ ആക്രമണത്തിനു ശേഷം പലസ്തീനില്‍ നിന്നുള്ള നിര്‍മാണ തൊഴിലാളിക്കള്‍ക്ക് ഇസ്രയേലിലേക്ക് പ്രവേശിക്കുന്നതിനു വിലക്കുണ്ട്. തുടര്‍ന്നു പതിനാറായിരത്തോളം ഇന്ത്യന്‍ തൊഴിലാളികള്‍ ഇസ്രയേലില്‍ എത്തിയെന്നാണു കണക്ക്. ഇങ്ങനെ ഇസ്രയേലിലെത്തിയ ഇന്ത്യക്കാരില്‍ ചിലരെയാണ് ബലമായി വെസ്റ്റ് ബാങ്കില്‍ പിടിച്ചുവച്ചത്.
