ടൊറൻ്റോ : അധികാരത്തിൽ തിരിച്ചെത്തിയ ഡഗ് ഫോർഡും അദ്ദേഹത്തിൻ്റെ പുതിയ മന്ത്രിസഭയും മാർച്ച് 19 ന് സത്യപ്രതിജ്ഞ ചെയ്യും. തുടർന്ന് ഏപ്രിൽ 14 തിങ്കളാഴ്ച ഒൻ്റാരിയോ നിയമസഭ പുതിയ സമ്മേളനത്തിനായി ചേരും. പുതിയ സർക്കാരിൻ്റെ പദ്ധതികളും മുൻഗണനകളും ഏപ്രിൽ 15 ചൊവ്വാഴ്ച ലെഫ്റ്റനൻ്റ് ഗവർണർ നടത്തുന്ന പ്രസംഗത്തിൽ പ്രതിപാദിക്കും,” പ്രവിശ്യ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.

ഫെബ്രുവരി 27-ന് നടന്ന 44-ാമത് പ്രവിശ്യ തിരഞ്ഞെടുപ്പിൽ ഫോർഡിൻ്റെ പിസി പാർട്ടി 80 സീറ്റുകൾ പിടിച്ചെടുത്താണ് മൂന്നാം തവണയും അധികാരത്തിലെത്തിയത്. 27 സീറ്റുകൾ പിടിച്ചെടുത്ത എൻഡിപിയാണ് ഔദ്യോഗിക പ്രതിപക്ഷം. ലിബറൽ ലീഡർ ബോണി ക്രോംബി പരാജയപ്പെട്ടെങ്കിലും മുമ്പത്തേതിനേക്കാൾ അഞ്ച് സീറ്റുകൾ കൂടുതൽ നേടി 14 സീറ്റുകളുമായി ഔദ്യോഗിക പാർട്ടി എന്ന ലേബലിൽ ക്വീൻസ് പാർക്കിലേക്ക് മടങ്ങി എത്തി.
