Saturday, March 21, 2026

ആൽബർട്ടയും നഴ്‌സസ് യൂണിയനും താൽക്കാലിക കരാറിൽ ഒപ്പുവച്ചു

എഡ്മിന്‍റൻ : മുപ്പതിനായിരത്തിലധികം നഴ്‌സുമാരെ പ്രതിനിധീകരിക്കുന്ന യൂണിയനും ആൽബർട്ടയും നാല് വർഷത്തെ താൽക്കാലിക കരാറിൽ എത്തിയതായി റിപ്പോർട്ട്. രജിസ്റ്റേർഡ് നഴ്‌സുമാരുടെയും രജിസ്റ്റേർഡ് സൈക്യാട്രിക് നഴ്‌സുമാരുടെയും വേതനം 15 ശതമാനം അടിയന്തര വർധനവ് ഉൾപ്പടെയുള്ള ആവശ്യങ്ങൾ അംഗീകരിച്ചതായി യുണൈറ്റഡ് നഴ്‌സസ് ഓഫ് ആൽബർട്ട പറഞ്ഞു. മികച്ച തൊഴിൽ സാഹചര്യങ്ങൾ , ജീവനക്കാരുടെ കുറവ്, ഗ്രാമീണ ആരോഗ്യ സംരക്ഷണം, തൊഴിൽ സുരക്ഷ തുടങ്ങിയ വിഷയങ്ങളും താൽക്കാലിക കരാറിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് യൂണിയൻ വ്യക്തമാക്കി.

നഴ്‌സുമാരുടെ കഠിനാധ്വാനവും , പ്രവിശ്യയിലെ ആരോഗ്യ പരിപാലന സംവിധാനത്തിന് അവർ നൽകുന്ന സംഭാവനകളും അംഗീകരിക്കുന്നതാണ് കരാർ എന്ന് ധനമന്ത്രി നേറ്റ് ഹോണർ പറഞ്ഞു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!