ഓട്ടവ : ഇലക്ട്രിക്കൽ പ്രശ്നത്തെ തുടർന്ന് കാനഡയിൽ ഏകദേശം 13,000 വാഹനങ്ങൾ തിരിച്ചു വിളിച്ചതായി ട്രാൻസ്‌പോർട്ട് കാനഡ അറിയിച്ചു. ഓൺ-ബോർഡ് ചാർജർ തകരാറിലായ ഓഡി, ഫോക്‌സ്‌വാഗൺ എസ്‌യുവികളാണ് തിരിച്ചു വിളിച്ചത്.

ഈ വാഹനങ്ങളുടെ 12 V ബാറ്ററി ചാർജ് നഷ്ടപ്പെടുകയും അപകടസാധ്യത വർധിപ്പിക്കുന്നതായും ഏജൻസി അറിയിച്ചു. 2024, 2025 മോഡൽ ഓഡി ക്യു4 ഇ-ട്രോൺ, 2024 മോഡൽ ഫോക്‌സ്‌വാഗൺ ഐഡി.4 എന്നിവയാണ് ബാധിച്ച വാഹനങ്ങൾ. 12,891 വാഹനങ്ങൾ തിരിച്ചുവിളിച്ചതിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് നോട്ടീസിൽ പറയുന്നു. കമ്പനി വാഹനഉടമകളെ മെയിൽ വഴി വിവരം അറിയിക്കുകയും ഓൺ-ബോർഡ് ചാർജർ നന്നാക്കുന്നതിനായി വാഹനം ഡീലർഷിപ്പിലേക്ക് എത്തിക്കണമെന്നും ട്രാൻസ്‌പോർട്ട് കാനഡ നിർദ്ദേശിച്ചു.