വൻകൂവർ : നേരിയ വ്യത്യാസത്തിൽ ഭരണത്തിലെത്തിയ എൻഡിപിക്ക് ആശ്വാസമായി ഗ്രീൻസ് പാർട്ടി. ആരോഗ്യ പരിരക്ഷ അടക്കമുള്ള പ്രവിശ്യ നിവാസികളുടെ ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങളിൽ ഒരുമിച്ച് പ്രവർത്തിക്കാൻ നാല് വർഷത്തെ കരാറിന് അന്തിമരൂപം നൽകി ബിസി എൻഡിപിയും ഗ്രീൻസും. ആരോഗ്യ പരിരക്ഷ, ചെലവ് കുറഞ്ഞ വീടുകളുടെ നിർമ്മാണം, ജീവിതച്ചെലവ് കുറയ്ക്കൽ, കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററുകൾ സ്ഥാപിക്കുന്നതിനുള്ള തടസ്സങ്ങൾ നീക്കുക, പ്രധാന ട്രാൻസിറ്റ് റൂട്ടുകൾ വികസിപ്പിക്കുക, വൈകല്യ പേയ്‌മെൻ്റുകളിലെ പങ്കാളികളുടെ ക്ലൗബാക്ക് അവസാനിപ്പിക്കുക എന്നിവ ഉൾപ്പെടെ പ്രധാന വിഷയങ്ങളിൽ ഗ്രീൻ പാർട്ടി ബിസി എൻഡിപിയുമായി സഹകരിച്ച് പ്രവർത്തിക്കും. ഈ കരാർ ഗവൺമെൻ്റിനെ ശക്തിപ്പെടുത്തുകയും ബ്രിട്ടിഷ് കൊളംബിയക്കാരുടെ മുൻഗണനകൾ നിറവേറ്റാൻ സഹായിക്കുകയും ചെയ്യുമെന്ന് പ്രീമിയർ ഡേവിഡ് എബി പറഞ്ഞു. നിലവിലെ കരാർ ഇരു കക്ഷികൾക്കും ഗുണം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞയാഴ്ച, ഒരു എംഎൽഎയെ പുറത്താക്കുകയും രണ്ടു പേർ കൂറുമാറുകയും ചെയ്തതോടെ കൺസർവേറ്റീവ് പാർട്ടിയുടെ നിയമസഭയിലെ സീറ്റുകളുടെ എണ്ണം 44-ൽ നിന്നും 41 ആയി കുറഞ്ഞു. ഇതോടെ 47 സീറ്റുകളുള്ള എൻഡിപിക്ക് ഭരണത്തിൽ ഗ്രീൻസ് പാർട്ടിയുടെ പിന്തുണയോടെ ആത്മവിശ്വാസത്തോടെ ഭരിക്കാനുള്ള അവസരമൊരുക്കും.