Wednesday, March 4, 2026

ഗൂഗിള്‍ ക്രോമിന് അടിയന്തര അപ്ഡേറ്റ്; നിര്‍ബന്ധമായും ചെയ്യുക

സീറോ-ഡേ അപകടസാധ്യത ചൂഷണം ചെയ്യാന്‍ സാധ്യതയുണ്ടെന്ന വാര്‍ത്തകള്‍ വന്നതിന് പിന്നാലെ ഗൂഗിള്‍ ക്രോം ഉപയോക്താക്കൾക്ക് വേണ്ടി ഗൂഗിള്‍ (Google) ഒരു അടിയന്തര സുരക്ഷാ അപ്‌ഡേറ്റ് പുറത്തുവിട്ടു.

ഗൂഗിള്‍ ക്രോം പതിപ്പ് 99.0.4844.84-ലേക്കുള്ള അടിയന്തര അപ്‌ഡേറ്റ് തീര്‍ത്തും അസാധാരണമാണ് എന്ന് പറയേണ്ടി വരും, കാരണം ഒറ്റ സുരക്ഷ പ്രശ്നം പരിഹരിക്കാനാണ് ഈ അപ്ഡേറ്റ്. അതീവ ഗൗരവമാണ് നിലവിലെ അക്രമണ സാധ്യത എന്ന് തെളിയിക്കുന്നതാണ് ഇത്.

മാർച്ച് 25-ന് പ്രസിദ്ധീകരിച്ച ക്രോമിന്‍റെ അപ്ഡേറ്റ് അറിയിപ്പില്‍ “CVE-2022-1096-എന്ന പ്രശ്നത്തില്‍ നിന്നുള്ള ആക്രമണം ഏതു രീതിയിലും പ്രതീക്ഷിക്കാമെന്ന് ഗൂഗിള്‍ പറയുന്നു. അതിനാൽ എല്ലാ ക്രോം ഉപയോക്താക്കളും അവരുടെ ബ്രൗസറുകൾ അടിയന്തിരമായി പുതിയ അപ്‌ഡേറ്റ് ചെയ്‌തിട്ടുണ്ടെന്ന് ഉറപ്പാക്കാൻ ഗൂഗിള്‍ നിർദ്ദേശിക്കുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!