Sunday, August 31, 2025

ക്യുബെക്കിലെ മാരി-വിക്ടോറിൻ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ 12 പേർ

ഏപ്രിൽ 11 ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ മേരി-വിക്‌ടോറിൻ മേയറാകാൻ 12 സ്ഥാനാർത്ഥികൾ ജനവിധി തേടുന്നു. 12 പേരും ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് നാമനിർദ്ദേശ പത്രിക സമർപ്പിച്ചതായി ക്യുബെക് ഇലക്ഷൻ കമ്മിറ്റി അറിയിച്ചു. ശനിയാഴ്ചയായിരുന്നു അവസാന തീയതി. നവംബറിൽ ലോംഗ്യുവിൽ മേയറായ കാതറിൻ ഫോർനിയർ സീറ്റ് ഒഴിഞ്ഞതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. 2018-ൽ പാർട്ടി ക്യൂബെക്കോയിസിനൊപ്പം തിരഞ്ഞെടുക്കപ്പെട്ട ഫോർനിയർ അടുത്ത വർഷം സ്വതന്ത്രയായി പാർട്ടി വിട്ടിരുന്നു.

മത്സര രംഗത്തുള്ളവർ

പിയറി നാന്റൽ (പിക്യു), മുൻ എൻഡിപി എംപിയും ഗ്രീൻ പാർട്ടി സ്ഥാനാർത്ഥിയും
ഷെർലി ഡോറിസ്‌മണ്ട് (കോയലിഷൻ അവനീർ ക്യൂബെക്), FIQ നഴ്‌സസ് യൂണിയന്റെ മുൻ വൈസ് പ്രസിഡന്റ്
എമിലി നോലെറ്റ് (ലിബറൽ പാർട്ടി), സോഷ്യൽ ഇൻക്ലൂഷൻ ഗവേഷക
ഷോഫിക വൈത്യനാഥശർമ്മ (ക്യുബെക് സോളിഡയർ), ഗണിത വിദ്യാർത്ഥിയും മുൻ ബ്ലോക്ക് ക്യൂബെക്കോയിസ് സ്ഥാനാർത്ഥിയും
ആനി കാസബോൺ (കൺസർവേറ്റീവ് പാർട്ടി), നടിയും വാക്സിൻ വിരുദ്ധ പ്രവർത്തകയും
അലക്സ് ടൈറൽ (ഗ്രീൻ പാർട്ടി), പാർട്ടി നേതാവ്
മാർട്ടിൻ ഔല്ലെറ്റ് (ക്ലൈമാറ്റ് ക്യൂബെക്ക്), പാർട്ടി നേതാവ്, മുൻ പിക്യു എംഎൻഎ, ബ്ലോക്ക് ക്യൂബെക്കോയിസ് നേതാവ്
മൈക്കിൾ ബ്ളോണ്ടിൻ (Parti pour l’indépendance du Québec), പാർട്ടി നേതാവ്
ഷോൺ ലാലാൻഡെ മക്ലീൻ (പാർട്ടി ആക്സസ് പ്രൊപ്രൈറ്റി എറ്റ് ഇക്വിറ്റേ), പാർട്ടി നേതാവ്
മൈക്കൽ ലെബ്രൂൺ (യൂണിയൻ നാഷണൽ), പാർട്ടി നേതാവ്
ഫ്ലോറന്റ് പോർട്രോൺ (ഇക്വിപ്പ് ഓട്ടോണമിസ്റ്റ്)
ഫിലിപ്പ് ടെസ്സിയർ (സ്വതന്ത്ര), കമ്മ്യൂണിസ്റ്റ് ലീഗ് അംഗം

വോട്ടിനായുള്ള മുൻകൂർ പോളിംഗ് ഏപ്രിൽ 3, 4 തീയതികളിൽ നടക്കും. ഒക്ടോബറിൽ നടക്കുന്ന പൊതുതെരഞ്ഞെടുപ്പിന്റെ ഭാഗമായി സീറ്റിലേക്ക് മറ്റൊരു തിരഞ്ഞെടുപ്പ് നടക്കും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!