Tuesday, March 10, 2026

ഒൻ്റാരിയോ മന്ത്രിസഭ സത്യപ്രതിജ്ഞ ഇന്ന്

Ontario cabinet sworn in today

ടൊറൻ്റോ : തുടർച്ചയായി മൂന്നാം തവണയും അധികാരത്തിലെത്തിയ ഡഗ് ഫോർഡും അദ്ദേഹത്തിൻ്റെ പുതിയ മന്ത്രിസഭയും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും. റോയൽ ഒൻ്റാരിയോ മ്യൂസിയത്തിൽ നടക്കുന്ന ചടങ്ങിൽ ലെഫ്റ്റനൻ്റ് ഗവർണർ എഡിത്ത് ഡുമോണ്ട് സാന്നിധ്യത്തിൽ ഒൻ്റാരിയോ പ്രീമിയർ ഡഗ് ഫോർഡ് തൻ്റെ പുതിയ മന്ത്രിസഭയെ പ്രഖ്യാപിക്കും.

തൻ്റെ മുൻ മന്ത്രിമാരെ അവരുടെ സ്ഥാനങ്ങളിൽ നിലനിർത്തുമോ അതോ ഒരു വലിയ മാറ്റം ഉണ്ടാകുമോ എന്നതിൽ ഫോർഡ് സൂചനകളൊന്നും നൽകിയിട്ടില്ല. എന്നാൽ അമേരിക്കയിൽ നിന്നുള്ള താരിഫ് ഭീഷണികൾ നേരിട്ട് കൈകാര്യം ചെയ്യാൻ താൻ ഇപ്പോഴും പദ്ധതിയിട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. അതേസമയം 2018-ൽ ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടതുമുതൽ ഫോർഡ് തൻ്റെ കാബിനറ്റിൻ്റെ വലുപ്പം വർധിപ്പിക്കുന്നുണ്ട്. പുതിയ സഹമന്ത്രിമാരെ നിയമിച്ചതോടെ ഓഗസ്റ്റിൽ അദ്ദേഹത്തിൻ്റെ അവസാന കാബിനറ്റ് അംഗസംഖ്യ 37 പേരായി ഉയർന്നിരുന്നു.

ഫെബ്രുവരി 27-ന് നടന്ന 44-ാമത് പ്രവിശ്യ തിരഞ്ഞെടുപ്പിൽ ഫോർഡിൻ്റെ പിസി പാർട്ടി 80 സീറ്റുകൾ പിടിച്ചെടുത്താണ് മൂന്നാം തവണയും അധികാരത്തിലെത്തിയത്. 27 സീറ്റുകൾ നേടിയ എൻഡിപിയാണ് ഔദ്യോഗിക പ്രതിപക്ഷം. ലീഡർ ബോണി ക്രോംബി തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും മുമ്പത്തേതിനേക്കാൾ അഞ്ച് സീറ്റുകൾ കൂടുതൽ നേടി 14 സീറ്റുകളുമായി ഔദ്യോഗിക പാർട്ടി എന്ന ലേബലിൽ ലിബറൽ പാർട്ടി ക്വീൻസ് പാർക്കിലേക്ക് മടങ്ങി എത്തി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!