Wednesday, March 11, 2026

ഫെഡറൽ ഡെൻ്റൽ കെയർ പ്രോഗ്രാം: യോഗ്യത വിപുലീകരിച്ച് സർക്കാർ

Liberals to expand eligibility for dental care program

ഓട്ടവ : യോഗ്യരായ എല്ലാ കനേഡിയൻ പൗരന്മാർക്കും ഫെഡറൽ ഡെൻ്റൽ കെയർ പ്രോഗ്രാമിലേക്ക് അപേക്ഷിക്കാമെന്ന് ഫെഡറൽ ആരോഗ്യ മന്ത്രി കമൽ ഖേര. ജൂൺ ഒന്നിന് തന്നെ കവറേജ് ആരംഭിക്കുമെന്നും കമൽ ഖേര അറിയിച്ചു. 90,000 ഡോളറിൽ താഴെ വരുമാനമുള്ളതും സ്വകാര്യ ഇൻഷുറൻസ് ഇല്ലാത്തതുമായ കനേഡിയൻ പൗരന്മാർക്കായി മെയ് മാസത്തിൽ പ്രോഗ്രാം ആരംഭിക്കുമെന്നും അവർ വ്യക്തമാക്കി.

2023 ഡിസംബറിൽ വയോജനങ്ങൾക്കായി ആരംഭിച്ച ഈ പ്രോഗ്രാം കുട്ടികളെയും വൈകല്യമുള്ളവരെയും ഉൾക്കൊള്ളുന്നതിനായി ഘട്ടം ഘട്ടമായി വിപുലീകരിച്ചിരുന്നു. എന്നാൽ, ലിബറലുകളും എൻഡിപിയും തമ്മിലുള്ള വിതരണ-വിശ്വാസ ഉടമ്പടിയുടെ ഫലമായ പ്രോഗ്രാമിന് ഫണ്ടിങ് തുടരുമോ എന്ന് ഫെഡറൽ കൺസർവേറ്റീവുകൾ വ്യക്തമാക്കിയിട്ടില്ല.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!