ടൊറന്റോ : പ്രവിശ്യാ പൊലീസ് ഉദ്യോഗസ്ഥനെ വെടിവച്ചുകൊലപ്പെടുത്തിയ കേസില്‍ വിചാരണ ആരംഭിച്ചു.2022 ഡിസംബര്‍ 27-ന് ഒന്റാരിയോ ബ്രാന്റ്ഫോര്‍ഡിനു സമീപമാണ് പ്രവിശ്യാ പൊലീസ് ഉദ്യോഗസ്ഥനായ ഗ്രെഗോര്‍സ് പിയേഴ്‌സ് ചാല (28) കൊല്ലപ്പെട്ടത്. കേസില്‍ പ്രതികളായ റാന്‍ഡല്‍ മക്കെന്‍സി, ബ്രാന്‍ഡി സ്റ്റുവര്‍ട്ട്-സ്‌പെറി എന്നിവര്‍ക്കെതിരെ കൊലപാതക കുറ്റം ചുമത്തി. എന്നാല്‍ പ്രതികള്‍ ഇരുവരും കുറ്റം നിഷേധിച്ചു.

ഒന്റാരിയോ പ്രൊവിന്‍ഷ്യല്‍ പൊലീസില്‍ ജോലിയില്‍ പ്രവേശിച്ച് 10 മാസത്തെ പ്രൊബേഷന്‍ കാലാവധി പൂര്‍ത്തായായ ദിവസമാണ് ഗ്രെഗോര്‍സ് പിയേഴ്‌സ് ചാല കൊല്ലപ്പെട്ടത്. ആറ് ആഴ്ച നീണ്ടുനില്‍ക്കുന്ന വിചാരണക്ക് ശേഷമാകും പ്രതികളുടെ ശിക്ഷാവിധി ഉണ്ടാവുക.
