Sunday, August 31, 2025

പ്രമുഖ ഹോളിവുഡ് താരം ബ്രൂസ് വെല്ലിസ് അഭിനയരംഗത്ത് നിന്ന് പിൻമാറി

പ്രമുഖ ഹോളിവുഡ് താരം ബ്രൂസ് വെല്ലിസ് അഭിനയരംഗത്ത് നിന്ന് പിൻമാറി. അദ്ദേഹത്തിന്റെ കുടുംബമാണ് ഇക്കാര്യം അറിയിച്ചത്. അഫാസിയ രോഗം സ്ഥിരീകരിച്ചതതോടെയാണ് അഭിനയരംഗത്ത് നിന്ന് പിൻമാറുന്നത്. ആശയവിനിമയ ശേഷി ഇല്ലാതാകുന്നതാണ് അഫാസിയ രോഗം.

ബ്രൂസിന്റെ ആരാധകരെ ഒരു കാര്യം അറിയിക്കുന്നുവെന്ന മുഖവുരയോടെയായിരുന്നു കുടുംബത്തിന്റെ കുറിപ്പ്. അദ്ദേഹം കുറച്ചായി ആരോഗ്യ പ്രശ്‍നങ്ങള്‍ നേരിടുകയായിരുന്നു. അടുത്തിടെ അദ്ദേഹത്തിന് അഫാസിയ രോഗം സ്ഥിരീകിരിക്കുകയും ചെയ്‍‍തു. അദ്ദേഹത്തിന്റെ ആശയവിനിമയ ശേഷി നഷ്‍ടപ്പെടുകയും ചെയ്തതിനാൽ അഭിനയരംഗത്ത് പിൻമാറുകയാണ് എന്നാണ് കുടുംബം അറിയിച്ചത്.

ബ്രൂസ് വില്ലിസ് അഭിനേതാവ് എന്നതിന് പുറമേ നിര്‍മാതാവും ഗായകനുമൊക്കെയാണ്. ‘ഡൈ ഹാർഡ്’ ചിത്രങ്ങളിലെ ‘ജോൺ മക്ലൈൻ’ എന്ന കഥാപാത്രത്തിലൂടെയാണ് ശ്രദ്ധേയനായത്. ’12 മങ്കീസ്’, ‘ദ സിക്സ്‍ത് സെൻസ്’, ‘പൾപ്പ് ഫിക്ഷൻ’ , ‘ആർമെഗഡൺ’ തുടങ്ങിയവയാണ് മറ്റ് പ്രധാന ചിത്രങ്ങള്‍. ടെലിവിഷനിലും മികച്ച കഥാപാത്രങ്ങളിലൂടെ ബ്രൂസ് വില്ലിസ് ശ്രദ്ധേയനായി.

അമേരിക്കൻ ആക്ഷൻ ചിത്രമായ ‘ഡൈ ഹാർഡി’ലെ ‘ജോൺ മക്ലൈനാ’യാണ് ബ്രൂസ് വില്ലിസ് ലോകമെമ്പാടും ആരാധകരെ സ്വന്തമാക്കിയത്. റൊഡെറിക് തോർപ്പിന്റെ ‘നത്തിംഗ് ലാസ്റ്റ്സ് ഫോർഎവെർ’ എന്ന നോവലിന്റെ ചലച്ചിത്രാവിഷകാരമാണിത്. ‘ഡൈ ഹാർഡ് 2’ (1990), ‘ഡൈ ഹാർഡ് വിത്ത് എ വെഞ്ച്യൻസ്’ (1995), ‘ലിവ് ഫ്രീ ഓർ ഡൈ ഹാർഡ്’ (2007) എന്നിവയാണ് പരമ്പരയിലെ മറ്റ് ചിത്രങ്ങള്‍. ബ്രൂസ് വില്ലിസ് ടെലിവിഷൻ സീരീസുകള്‍ നിര്‍മിക്കുകയും ചെയ്‍തിട്ടുണ്ട്.

ഒട്ടേറെ പുരസ്‍കാരങ്ങളും ബ്രൂസ് വില്ലിസിനെ തേടിയെത്തിയിട്ടുണ്ട്. ഗോള്‍ഡ് ഗ്ലോബ് അവാര്‍ഡ് ജേതാവാണ് ബ്രൂസ് വില്ലിസ്. അദ്ദേഹത്തിന് രണ്ട് തവണ എമ്മി അവാര്‍ഡുകളും ലഭിച്ചു. ‘ദ റിട്ടേണ്‍സ് ഓഫ് ബ്രൂണോ’ എന്ന ആല്‍ബത്തിലൂടെയായിരുന്നു ഗായകനായുള്ള വില്ലിംസിന്റ അരങ്ങേറ്റം.

ഹോളിവുഡിലെ പ്രമുഖ താരം ഡെമി മൂറെയാണ് ബ്രൂസ് വില്ലിന്റെ ആദ്യ ഭാര്യ. ഡെമി മൂറെയ്ക്ക് ഇത് രണ്ടാം വിവാഹമായിരുന്നു. റൂമെര്‍, സ്‍കൗട്ട്, ലറ്ര്യൂഅല്ലുലാ ബെല്ലി വില്ലിസ് എന്നീ മൂന്ന് പെണ്‍മക്കളും ഇവര്‍ക്ക് ജനിച്ചു. 200ത്തില്‍ ബ്രൂസും ഡെമിയും വിവാഹമോചിതരായി. നടി എമ്മ ഫ്രാൻസിസുമായി ബ്രൂസ് വില്ലിസ് 2009ല്‍ വിവാഹിതനായി. എമ്മ ഫ്രാൻസിസ്- ബ്രൂസ് വെല്ലിസ് ദമ്പതിമാര്‍ക്ക് മേബൽ റേ, എവ്‌ലിൻ പെൻ എന്നീ രണ്ടു പെണ്‍മക്കളുമുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!