Monday, June 29, 2026

വർക്കേഴ്സ് ഇമിഗ്രേഷൻ സ്ട്രീം അപേക്ഷാ ഫീസ് വർധിപ്പിച്ച് ആൽബർട്ട

Alberta increases application fees for worker immigration streams

എഡ്മിന്‍റൻ : പ്രവിശ്യയിലെ വർക്കേഴ്സ് ഇമിഗ്രേഷൻ സ്ട്രീമുകൾക്കുള്ള അപേക്ഷാ ഫീസ് വർധിപ്പിച്ച് ആൽബർട്ട അഡ്വാൻ്റേജ് ഇമിഗ്രേഷൻ പ്രോഗ്രാം (AAIP). 840 ഡോളർ ആയിരുന്ന ഫീസ് ഏപ്രിൽ ഒന്ന് മുതൽ 1,500 ഡോളറായി ഉയർത്തി. എന്നാൽ, ഏപ്രിൽ ഒന്നിനോ അതിനുശേഷമോ അപേക്ഷ സമർപ്പിക്കുന്നവർക്ക് മാത്രമേ ഈ പുതിയ ഫീസ് അടയ്‌ക്കേണ്ടതുള്ളൂ.

ആൽബർട്ട ഓപ്പർച്യുണിറ്റി സ്ട്രീം, ആൽബർട്ട എക്സ്പ്രസ് എൻട്രി സ്ട്രീം, റൂറൽ റിന്യൂവൽ സ്ട്രീം, ടൂറിസം ആൻ്റ് ഹോസ്പിറ്റാലിറ്റി സ്ട്രീം എന്നീ AAIP-യുടെ വർക്കർ സ്ട്രീമുകളെ മാത്രമേ ഈ മാറ്റം ബാധിക്കുകയുള്ളൂ. കൂടാതെ ആൽബർട്ട അതിൻ്റെ എഎഐപിയുമായി ബന്ധപ്പെട്ട മറ്റ് രണ്ട് ഫീസുകളും കൂടി വർധിപ്പിച്ചിട്ടുണ്ട്. ഫാം സ്ട്രീമിനുള്ള അപേക്ഷാ ഫീസ്, നോമിനേഷൻ സർട്ടിഫിക്കറ്റ് റീഇഷ്യുൻസ് ഫീസ് എന്നിവയാണ് പുതുതായി വർധിപ്പിച്ചത്. ആൽബർട്ടയിൽ ഒരു ഫാം സ്ഥാപിക്കാനോ വാങ്ങാനോ ആഗ്രഹിക്കുന്ന പരിചയസമ്പന്നരായ കർഷകർക്കായി രൂപകൽപ്പന ചെയ്‌ത ഫാം സ്ട്രീമിനായുള്ള അപേക്ഷാ ഫീസ് 500 ഡോളറിൽ നിന്നും 3,500 ഡോളറായി. നോമിനേഷൻ സർട്ടിഫിക്കറ്റ് റീഇഷ്യുൻസ് ഫീസ് 100 ഡോളറിൽ നിന്നും 150 ഡോളറായും വർധിപ്പിച്ചിട്ടുണ്ട്. ഈ രണ്ട് ഫീസ് മാറ്റങ്ങളും ഏപ്രിൽ 1-ന് പ്രാബല്യത്തിൽ വന്നു. ഫാം സ്ട്രീം വഴി പ്രൊവിൻഷ്യൽ നോമിനേഷനായി അപേക്ഷ സമർപ്പിക്കുന്നവർക്കും ഈ തീയതിയിലോ അതിന് ശേഷമോ നാമനിർദ്ദേശത്തിനായി അഭ്യർത്ഥിക്കുന്നവർക്കും മാത്രമേ ഫീസ് വർധന ബാധകമാകൂ. അതേസമയം മറ്റ് സംരംഭക സ്ട്രീമുകളുടെ ഫീസ് വർധിപ്പിച്ചിട്ടില്ല.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!