ഓട്ടവ : അവധിക്കാലയാത്രയോ ബിസിനസ്സ് യാത്രയോ സാഹസിക യാത്രയോ സ്വപ്നം കാണുന്ന ഒരു കനേഡിയൻ പാസ്‌പോർട്ട് ഉടമയാണോ നിങ്ങൾ? ഇതാ നല്ലൊരു വാർത്ത. വീസയുടെ ബുദ്ധിമുട്ടില്ലാതെ എണ്ണമറ്റ രാജ്യങ്ങളിലേക്ക് പറക്കാനുള്ള സ്വർണ്ണ ടിക്കറ്റാണ് നിങ്ങളുടെ കൈവശമുള്ള കനേഡിയൻ പാസ്‌പോർട്ട്. ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ടുകളിലൊന്നായ കനേഡിയൻ പാസ്‌പോർട്ട് ഉടമകൾക്ക് ലോകമെമ്പാടുമുള്ള ഏകദേശം 185 രാജ്യങ്ങളിലേക്ക് വീസ-ഫ്രീ അല്ലെങ്കിൽ വീസ-ഓൺ-അറൈവൽ എന്ന പ്രത്യേകാവകാശം ആസ്വദിക്കാനാവും. നിരവധി രാജ്യങ്ങളുമായി കാനഡ പുലർത്തുന്ന ശക്തമായ നയതന്ത്ര ബന്ധവും കാനഡയുടെ സുരക്ഷയിലും കുടിയേറ്റ പ്രക്രിയകളിലുമുള്ള വിശ്വാസവുമാണ് ഇതിന് കാരണം.

ആഗോള പാസ്‌പോർട്ട് റാങ്കിങ്ങിൽ, ശക്തമായ പാസ്‌പോർട്ടുകളിൽ ഏഴാം സ്ഥാനത്താണ് കനേഡിയൻ പാസ്‌പോർട്ട്. യൂറോപ്പ് മുതൽ തെക്കേ അമേരിക്ക വരെ, ഏഷ്യ മുതൽ ആഫ്രിക്ക വരെ, നിങ്ങളുടെ കനേഡിയൻ പാസ്‌പോർട്ട് ലോകമെമ്പാടുമുള്ള 185 രാജ്യങ്ങളിലേക്ക് തടസ്സങ്ങളില്ലാതെ യാത്ര ചെയ്യാൻ അനുവദിക്കുന്നു. ആ രാജ്യങ്ങൾ ഏതൊക്കെ എന്ന് പരിശോധിക്കാം :
വീസ-രഹിതം/90 ദിവസം : അൽബേനിയ, അൻഡോറ, അംഗോള, അംഗുല, അർജൻ്റീന, ഓസ്ട്രിയ, ബെൽജിയം, ബർമുഡ, ബൊളീവിയ, ബോണയർ; സെൻ്റ് യൂസ്റ്റേഷ്യസ് ആൻഡ് സാബ, ബോസ്നിയ ആൻഡ് ഹെർസഗോവിന, ബോട്സ്വാന, ബ്രസീൽ, ബ്രിട്ടീഷ് വിർജിൻ ദ്വീപുകൾ, ബൾഗേറിയ, ചിലി, കൊളംബിയ, കോസ്റ്റാറിക്ക, ക്രൊയേഷ്യ, കുറക്കാവോ, സൈപ്രസ്, ചെക്കിയ, ഡെൻമാർക്ക്, ഇക്വഡോർ, എൽ സാൽവഡോർ, എസ്റ്റോണിയ, ഫറോ ദ്വീപുകൾ, ഫിൻലാൻഡ്, ഫ്രാൻസ്, ഫ്രഞ്ച് ഗയാന, ഫ്രഞ്ച് പോളിനേഷ്യ, ഫ്രഞ്ച് വെസ്റ്റ് ഇൻഡീസ്, ജോർജിയ, ഗാംബിയ, ജർമ്മനി, ജിബ്രാൾട്ടർ, ഗ്രീസ്, ഗ്രീൻലാൻഡ്, ഗ്രനേഡ, ഗുവാം, ഗ്വാട്ടിമാല, ഗയാന, ഹെയ്തി, ഹോണ്ടുറാസ്, ഹോങ്കോംഗ്, ഹംഗറി, ഐസ്ലാൻഡ്, ഇറാഖ്, അയർലൻഡ്, ഇറ്റലി, ജമൈക്ക, ജപ്പാൻ, കൊസോവോ, ലാത്വിയ, ലിച്ചെൻസ്റ്റീൻ, ലിത്വാനിയ, ലക്സംബർഗ്, മലേഷ്യ, മാൾട്ട, മൗറീഷ്യസ്, മായോട്ട്, മോൾഡോവ, മൊണാക്കോ, മോണ്ടിനെഗ്രോ, മോണ്ട്സെറാറ്റ്, മൊറോക്കോ, മൊസാംബിക്ക്, നെതർലാൻഡ്സ്, ന്യൂ കാലിഡോണിയ, നിക്കരാഗ്വ, നോർത്ത് മാസിഡോണിയ, നോർത്തേൺ മരിയാന ദ്വീപുകൾ, നോർവേ, പോളണ്ട്, പോർച്ചുഗൽ, റീയൂണിയൻ, റൊമാനിയ, സാൻ മറിനോ, സെൻ്റ് കിറ്റ്സ് ആൻഡ് നെവിസ്, സെൻ്റ് മാർട്ടൻ, സെനഗൽ, സെർബിയ, സ്ലൊവാക്യ, സ്ലോവേനിയ, ദക്ഷിണാഫ്രിക്ക, സ്പെയിൻ, സ്വീഡൻ, സ്വിറ്റ്സർലൻഡ്, തായ്‌വാൻ (ചൈനീസ് തായ്‌പേയ്), ടർക്ക്സ് ആൻഡ് കൈക്കോസ് ദ്വീപുകൾ, ഉക്രെയ്ൻ, ഉറുഗ്വേ, വത്തിക്കാൻ സിറ്റി, സാംബിയ.

180 ദിവസത്തേക്ക് വീസ-ഫ്രീ : ആൻ്റിഗ്വ ആൻഡ് ബാർബുഡ, ബഹാമസ്, ബാർബഡോസ്, കേമാൻ ദ്വീപുകൾ, ഡൊമിനിക്ക, ഡൊമിനിക്കൻ റിപ്പബ്ലിക്ക്, മെക്സിക്കോ, പനാമ, പെറു, പ്യൂർട്ടോ റിക്കോ, ദക്ഷിണ കൊറിയ, സെൻ്റ് കിറ്റ്സ് ആൻഡ് നെവിസ്, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക, യുഎസ് വിർജിൻ ദ്വീപുകൾ.
240 ദിവസത്തേക്ക് വീസ-ഫ്രീ : ബഹാമസ്
120 ദിവസത്തേക്ക് വീസ-ഫ്രീ : ഫിജി, കിരിബതി, ടുണീഷ്യ
60 ദിവസത്തേക്ക് വീസ-ഫ്രീ : കിർഗിസ്ഥാൻ
42 ദിവസത്തേക്ക് വീസ-ഫ്രീ : സെൻ്റ് ലൂസിയ
30 ദിവസത്തേക്ക് വീസ-ഫ്രീ : ബെലാറസ്, ബെലീസ്, ബ്രൂണെ, കുക്ക് ദ്വീപുകൾ, ഇസ്വാതിനി, ഫോക്ക്ലാൻഡ് ദ്വീപുകൾ, കസാക്കിസ്ഥാൻ, ലെസോത്തോ, മക്കാവോ (SAR ചൈന), മൈക്രോനേഷ്യ, മംഗോളിയ, നിയു, ഫിലിപ്പീൻസ്, പലസ്തീൻ ടെറിട്ടറി, സാവോ ടോം ആൻഡ് പ്രിൻസിപ്പ്, സിംഗപ്പൂർ, സെൻ്റ് വിൻസെൻ്റ് ആൻഡ് ഗ്രനേഡൈൻസ്, താജിക്കിസ്ഥാൻ, തായ്ലൻഡ്, ഉസ്ബെക്കിസ്ഥാൻ, വനവാട്ടു.

14 ദിവസത്തേക്ക് വീസ-ഫ്രീ : ഒമാൻ
ഇ-വീസ രാജ്യങ്ങൾ (ഇ – വീസയ്ക്ക് ഓൺലൈൻ അപേക്ഷ ആവശ്യമാണ്)
അസർബൈജാൻ, ബെനിൻ, ബുർക്കിന ഫാസോ, കാമറൂൺ, ക്യൂബ, എത്യോപ്യ, ഇക്വറ്റോറിയൽ ഗിനിയ, ഗാബോൺ, ഗിനിയ, ഇന്ത്യ, മഡഗാസ്കർ, മലാവി, മൗറിറ്റാനിയ, പാപുവ ന്യൂ ഗിനിയ, പാകിസ്ഥാൻ, പരാഗ്വേ, സിറിയ, സുരിനാം, ടോഗോ, തുർക്കി, ഉഗാണ്ട, വിയറ്റ്നാം, സാംബിയ.
വീസ ഓൺ അറൈവൽ
അർമേനിയ, ബഹ്റൈൻ, ബംഗ്ലാദേശ്, ബുറുണ്ടി, കംബോഡിയ, കേപ് വെർഡെ ദ്വീപുകൾ, കൊമോറോസ്, ജിബൂട്ടി, ഈജിപ്ത്, ഗാബോൺ, ഗിനിയ-ബിസാവു, ഇന്തോനേഷ്യ, ജോർദാൻ, കുവൈറ്റ്, ലാവോസ്, ലെബനൻ, മാലദ്വീപ്, മാർഷൽ ദ്വീപുകൾ, മ്യാൻമർ, നമീബിയ, നേപ്പാൾ, പലാവു, ഖത്തർ, റുവാണ്ട, സമോവ, സൗദി അറേബ്യ, സിയറ ലിയോൺ, സോളമൻ ദ്വീപുകൾ, സൊമാലിയ, സെൻ്റ് ഹെലീന, ടാൻസാനിയ, തിമോർ-ലെസ്റ്റെ, ടോംഗ, തുവാലു, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, സാംബിയ, സിംബാബ്‌വെ.
