Wednesday, October 7, 2026

കാനഡ കാർബൺ റിബേറ്റ് പേയ്‌മെന്റുകൾ ഏപ്രിൽ 22-ന്

ഓട്ടവ : കാനഡ കാർബൺ റിബേറ്റ് പേയ്‌മെന്റുകളുടെ അന്തിമ ഗഡു ഏപ്രിൽ 22 മുതൽ വിതരണം ചെയ്യും. ഏപ്രിൽ 2-നകം 2024 ലെ ആദായനികുതിയും ആനുകൂല്യ റിട്ടേണും ഓൺലൈൻ ആയി സമർപ്പിക്കുകയും റിബേറ്റുകൾക്ക് യോഗ്യത നേടുകയും ചെയ്യുന്നവർക്ക് ഈ മാസം അവസാനം പേയ്‌മെന്റ് ലഭിക്കുമെന്ന് കാനഡ റവന്യൂ ഏജൻസി (CRA) അറിയിച്ചു. ആ തീയതിക്ക് ശേഷം ഫയൽ ചെയ്ത യോഗ്യരായ കാനഡക്കാർക്ക് അവരുടെ 2024 ലെ റിട്ടേണുകൾ വിലയിരുത്തിയ ശേഷം റിബേറ്റുകൾ ലഭിക്കും. കുടുംബ സാഹചര്യവും പ്രവിശ്യയും ആശ്രയിച്ചായിരിക്കും വ്യക്തികൾക്ക് ലഭിക്കുന്ന തുക. എന്നാൽ, ഇത് കുടുംബ വരുമാനത്തെ ബാധിക്കില്ലെന്നും CRA പറയുന്നു.

ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ, പ്രിൻസ് എഡ്വേർഡ് ഐലൻഡ്, നോവസ്കോഷ, ന്യൂ ബ്രൺസ്‌വിക്ക്, ഒന്റാരിയോ, മാനിറ്റോബ, സസ്‌കാച്വാൻ, ആൽബർട്ട, നൂനവൂട്ട്, യൂക്കോൺ എന്നിവിടങ്ങളിലെ താമസക്കാർക്ക് ഫെഡറൽ ഇന്ധന ചാർജിൽ നിന്ന് നേരിട്ടുള്ള വരുമാനം തിരികെ നൽകുക എന്നതാണ് കാനഡ കാർബൺ റിബേറ്റിലൂടെ ലക്ഷ്യമിടുന്നത്. ഇന്ധന ചാർജ് സാധാരണയായി 21 ഫോസിൽ ഇന്ധനങ്ങൾക്കും ജ്വലന മാലിന്യങ്ങൾക്കും ബാധകമാണ്.

ഫെഡറൽ കാർബൺ നികുതിയും പ്രവിശ്യകൾക്കും ടെറിട്ടറികൾക്കുമുള്ള ഉപഭോക്തൃ കാർബൺ നികുതിയും മാർക്ക് കാർണി സർക്കാർ റദ്ദാക്കിയിരുന്നു. ഇതോടെ അവസാനത്തെ കാനഡ കാർബൺ റിബേറ്റ് പേയ്‌മെന്റുകളാവും ഇത്തവണ വിതരണം ചെയ്യുക. ഇത് ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വന്നു. എന്നാൽ, വ്യവസായിക കാർബൺ നികുതി പിൻവലിക്കാൻ ഫെഡറൽ സർക്കാർ തയ്യാറായിട്ടില്ല. ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളുന്നത് ഒരുപരിധി വരെ നിയന്ത്രിയ്ക്കാൻ ഇത് ഫലപ്രദമാണെന്ന് ഭരണകൂടം പറയുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!