ഓട്ടവ : സ്പീഡോമീറ്റർ തകരാറിനെ തുടർന്ന് കാനഡയിൽ ആയിരക്കണക്കിന് ഔഡി വാഹനങ്ങൾ തിരിച്ചുവിളിച്ചതായി ട്രാൻസ്പോർട്ട് കാനഡ അറിയിച്ചു. കാനഡയിലുടനീളം 3,905 വാഹനങ്ങൾ തിരിച്ചുവിളിച്ചിട്ടുണ്ട്.

2021 മോഡൽ A6, A7, A8, Q7, Q8, RS 6, RS 7, RS Q8, S6, S7, S8, SQ7, SQ8 എന്നീ വാഹനങ്ങളാണ് തകരാർ നേരിടുന്നത്. ഈ വാഹനങ്ങളുടെ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററിലെ (വെർച്വൽ കോക്ക്പിറ്റ്) തകരാർ മൂലം സ്പീഡോമീറ്റർ, മുന്നറിയിപ്പുകൾ, ടെൽ-ടേലുകൾ എന്നിവയുൾപ്പെടെ വാഹനത്തെക്കുറിച്ചുള്ള ചില വിവരങ്ങൾ ദൃശ്യമാകാത്ത അവസ്ഥ ഉണ്ടാകുമെന്ന് ഫെഡറൽ ഏജൻസി പറയുന്നു. ഇത് അപകടസാധ്യത വർധിപ്പിക്കും. ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റ് ചെയ്യുന്നതിനായി ഔഡി ഉടമകളെ മെയിൽ വഴി അറിയിക്കുമെന്ന് ട്രാൻസ്‌പോർട്ട് കാനഡ അറിയിച്ചു.