നയാഗ്ര : ഫൊക്കാന കൺവെൻഷൻ 2022 – കാനഡ റീജിയൻ രജിസ്ട്രേഷൻ കിക്ക് ഓഫ് നയാഗ്ര മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ നയാഗ്രയിൽ റമദ ഫാൾസ് വ്യൂ ഹോട്ടലിൽ വെച്ച് ശനിയാഴ്ച്ച വൈകുന്നേരം 6 PMനു നടത്തപ്പെടുന്നു. ഫൊക്കാന പ്രസിഡന്റ് ജോർജ് വർഗീസ്, സെക്രട്ടറി സജിമോൻ ആന്റണി, വിമൻസ് ഫോറം ചെയർപേഴ്സൺ ഡോ. കല സഹി, നയാഗ്ര മലയാളി അസോസിയേഷൻ പ്രസിഡന്റും ഫൊക്കാന നാഷണൽ കൗൺസിൽ മെമ്പറുമായ മനോജ് ഇടമന, RVP സോമോൻ സക്കറിയ, ഫൊക്കാന അസ്സോസിയേറ്റ് സെക്രട്ടറി ജോജി തോമസ് എന്നിവർ പങ്കെടുക്കും.
കൺവെൻഷൻ കിക്ക് ഓഫ് മീറ്റിംഗിൽ കാനഡയിലെയും അമേരിക്കയിലെയും പ്രമുഖ അസോസിയേഷൻ ഭാരവാഹികളും പ്രമുഖരും പങ്കെടുക്കും. ഈ മീറ്റിംഗ് വഴി ഫൊക്കാന എല്ലാ റീജിയനുകളും കവർ ചെയ്യുവാനും കൺവെൻഷൻ എല്ലാ തരത്തിലുമുള്ള ആളുകളിലേക്കും എത്തിക്കുവാനും ഫൊക്കാന നേതൃത്വം ശ്രദ്ധിക്കുന്നു.
ഫൊക്കാന കൺവെൻഷന്റെ കിക്ക് ഓഫ് പരിപാടിക്ക് നയാഗ്ര മലയാളി അസോസിയേഷൻ നേതൃത്വം വഹിക്കുകയും ആതിഥേയത്വം വഹിക്കുകയും ചെയ്യുന്നു.
മറ്റു വിവരങ്ങൾക്കും രജിസ്ട്രേഷനും സ്പോണ്സർഷിപ്പിനും നയാഗ്ര മലയാളി അസോസിയേഷൻ പ്രസിഡന്റ് മനോജ് ഇടമനയുമായി ബന്ധപ്പെടുക. ഫോൺ : 9056509316.