ഓട്ടവ : സ്ട്രോകൾ, ഗ്രോസറി ബാഗുകൾ തുടങ്ങിയവയുടെ സിംഗിൾ യൂസ് പ്ലാസ്റ്റിക് നിരോധനം അവസാനിപ്പിക്കുമെന്ന് കൺസർവേറ്റീവ് ലീഡർ പിയേർ പൊളിയേവ്. മൺട്രിയോളിൽ ഫെഡറൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രോസറി ബാഗുകൾ, കട്ട്ലറികൾ എന്നിവയുൾപ്പെടെയുള്ളയ്ക്കുള്ളവായ്ക്ക് ലിബറലുകൾ നടപ്പാക്കിയ എല്ലാ നിരോധനങ്ങളും താൻ പിൻവലിക്കുമെന്നും പിയേർ പറഞ്ഞു. പ്ലാസ്റ്റിക് പാക്കേജിങ്ങും ലേബലിങ്ങും പുനരുൽപ്പാദിപ്പിക്കുന്നത് എളുപ്പമാക്കുന്നതിനുള്ള ലിബറൽ പദ്ധതികളും അവസാനിപ്പിക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു.

മുൻ ലിബറൽ സർക്കാർ 2022-ൽ ഒറ്റത്തവണ ഉപയോഗിക്കുന്ന ആറ് പ്ലാസ്റ്റിക് വസ്തുക്കൾക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. എന്നാൽ, പ്ലാസ്റ്റിക് നിരോധനം അടുത്ത പത്ത് വർഷത്തിനുള്ളിൽ കനേഡിയൻ സമ്പദ്വ്യവസ്ഥയ്ക്ക് 130 കോടി ഡോളറും ശരാശരി കുടുംബത്തിന് പ്രതിവർഷം 400 ഡോളറും നഷ്ടമാകുമെന്ന് പിയേർ പൊളിയേവ് പറയുന്നു.

ബുധൻ, വ്യാഴം ദിവസങ്ങളിൽ നടന്ന രണ്ട് ദേശീയ സംവാദങ്ങൾക്ക് ശേഷം പിയേർ പൊളിയേവും മറ്റ് ഫെഡറൽ നേതാക്കളും വീണ്ടും തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കി. ലിബറൽ ലീഡർ മാർക്ക് കാർണി ഇന്ന് ഹാമിൽട്ടണിൽ പ്രചാരണം നടത്തുന്നു. എൻഡിപി ലീഡർ ജഗ്മീത് സിങ് കെബെക്കിലും പ്രചാരണത്തിന് എത്തും.