Sunday, August 31, 2025

എഡ്മണ്ടൻ പോലീസ് ഉദ്യോഗസ്ഥനെതിരെ വഞ്ചനാക്കുറ്റം ചുമത്തി

എഡ്മന്റൺ പോലീസ് സർവീസിലെ 14 വർഷത്തെ അംഗത്തിനെതിരെ വഞ്ചനാക്കുറ്റം ചുമത്തിയതായി പോലീസ് സർവീസ് വെള്ളിയാഴ്ച പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ നടത്തിയ നാശനഷ്ട ക്ലെയിമുമായി ബന്ധപ്പെട്ട് 5,000 ഡോളറിൽ താഴെയുള്ള ഒരു വഞ്ചനയാണ് ജെഫ്രി ബെനഡിക്റ്റിനെതിരെ ചുമത്തിയിരിക്കുന്നത്. വിവരങ്ങൾ ലോ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറെ അറിയിക്കുകയും അന്വേഷണം പൂർത്തിയാക്കുകയും ചെയ്തു. കേസ് കാൽഗറിയിലെ ആൽബെർട്ട ക്രൗൺ പ്രോസിക്യൂഷൻ സർവീസസിന് റഫർ ചെയ്തു, തുടർന്ന് കുറ്റം ചുമത്താൻ ശുപാർശ ചെയ്തതായും വാർത്ത കുറിപ്പിൽ അറിയിച്ചു.
കേസ് ഇപ്പോൾ കോടതിയുടെ പരിഗണനയിലാണെന്നതു മൂലം ഇപിഎസ് കൂടുതൽ വിവരങ്ങളൊന്നും പുറത്തു വിട്ടിട്ടില്ല.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!