ഓട്ടവ : രാജ്യതലസ്ഥാനത്ത് ഇന്ന് 5 മുതൽ 10 മില്ലിമീറ്റർ വരെ മഴയ്ക്ക് സാധ്യതയെന്ന് എൻവയൺമെന്റ് കാനഡ.13 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്ന താപനില പ്രതീക്ഷിക്കുന്നു,. രാവിലെ 40 ശതമാനം മഴ പെയ്യാൻ സാധ്യതയുണ്ടാകുമെന്നും എൻവയൺമെന്റ് കാനഡ മുന്നറിയിപ്പ് നൽകി.ഇന്ന് രാത്രി പരമാവധി താപനില 4 ഡിഗ്രി സെൽഷ്യസും 10 മുതൽ 15 മില്ലിമീറ്റർ വരെ മഴയും ലഭിക്കും.ഞായറാഴ്ച, പരമാവധി താപനില 17 ഡിഗ്രി സെൽഷ്യസ് അനുഭവപ്പെട്ടേക്കാം. മഴയ്ക്ക് 30 ശതമാനം സാധ്യത ഉണ്ട്. തിങ്കളാഴ്ച 20 ഡിഗ്രി സെൽഷ്യസും പ്രതീക്ഷിക്കുന്നു. വർഷത്തിലെ ഈ സമയത്തെ ശരാശരി താപനില 15 ഡിഗ്രി സെൽഷ്യസും കുറഞ്ഞത് 4 ഡിഗ്രി സെൽഷ്യസും ആണ്.

ലോവർ ഓട്ടവ നദിക്കരയിലുള്ള ആർൺപ്രിയർ മുതൽ ഹോക്സ്ബറി വരെയുള്ള പ്രദേശങ്ങളിൽ ഓട്ടവ റിവർ പ്ലാനിങ്ബോർഡ് വെള്ളപ്പൊക്ക ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ശനിയാഴ്ച മുതൽ തിങ്കളാഴ്ച വരെ ഇത് പ്രാബല്യത്തിൽ ഉണ്ടാകും.
