ന്യൂയോർക്ക്: ചരിത്രത്തിൽ ആദ്യമായി സ്റ്റാറ്റൻ ഐലൻഡിലെ ആമസോൺ ഫെസിലിറ്റിയിലെ തൊഴിലാളികൾ യൂണിയൻ രൂപീകരിക്കുന്നതിന് അനുകൂലമായി വോട്ട് ചെയ്തു. നാഷണൽ ലേബർ റിലേഷൻ ബോർഡ് പുറത്തുവിട്ട കണക്കിലാണ് ചരിത്രത്തിലാധ്യമായി തൊഴിലാളികൾ യൂണിയൻ രൂപീകരിക്കുന്നതിന് അനുകൂല നിലാപടെടുത്തതായി വ്യക്തമാക്കുന്നത്. ഓൺലൈൻ റീട്ടെയിലർ ഭീമന്റെ ഔട്ട്ലെറ്റുകളിൽ തൊഴിലാളികൾ സംഘടിപ്പിക്കുന്ന ആദ്യത്തെ സംഭവമാണ് ന്യൂയോർക്ക് സിറ്റിയിലേത്.
ആമസോണിന്റെ ഫുൾഫിൽമെന്റ് കേന്ദ്രമായ ജെഎഫ്കെ8-ലെ ജീവനക്കാർ യൂണിയൻ രൂപീകരണ വിജയത്തിനായി നൂറുകണക്കിന് വോട്ടുകളുടെ ഭൂരിപക്ഷം നേടി. റോയിട്ടേഴ്‌സ് കണക്കനുസരിച്ച് 2,131 പേർ എതിർത്ത് വോട്ട് ചെയ്തെങ്കിൽ യൂണിയൻ രൂപീകരണത്തിന് അനുകൂലമായി 2,654 വോട്ടുകൾ ലഭിച്ചു. ന്യൂയോർക്ക് നഗരത്തിലെ ഒരേയൊരു ആമസോൺ പൂർത്തീകരണ കേന്ദ്രമായ കെട്ടിടത്തിലെ 8,300-ലധികം തൊഴിലാളികൾക്ക് വോട്ടവകാശം ഉണ്ടായിരുന്നു.