ഓട്ടവ : ശനിയാഴ്ച ഹൈവേ 15 ലെ കൗണ്ടി റോഡ് 5-ൽ നടന്ന ഗുരുതരമായ അപകടത്തിൽ അന്വേഷണം ആരംഭിച്ച് ലീഡ്സ് ഒപിപി. ലീഡ്‌സ് ഗ്രെൻവിൽ,പാരാമെഡിക്‌സ്, ഗതാഗത മന്ത്രാലയം, മെഡിക്കൽ ഗതാഗത സംവിധാനമായ ഓറഞ്ച് എന്നിവരുടെ സഹായത്തോടെയാണ് അന്വേഷണം നടത്തുക. അപകടത്തിൽ ഒരാൾ വാഹനത്തിനുള്ളിൽ നിന്നും പുറത്തേക്ക് തെറിച്ചുവീണിരുന്നു. ഇയാൾ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. വാഹനത്തിൽ ഉണ്ടായിരുന്ന മറ്റൊരാളെ കാണാതായതായും പൊലീസ് വ്യക്തമാക്കി.
