Monday, October 27, 2025

ലെഡ് കലർന്ന കുട്ടികളുടെ ആഭരണങ്ങൾ തിരിച്ചുവിളിച്ച് ഹെൽത്ത് കാനഡ

ഓട്ടവ : ലെഡ് അടങ്ങിയതായി കണ്ടെത്തിയ, ആമസോൺ വഴി വിറ്റഴിച്ച ആയിരക്കണക്കിന് കുട്ടികളുടെ ആഭരണങ്ങൾ തിരിച്ചുവിളിച്ച് ഹെൽത്ത് കാനഡ. ഡികാസ് സ്റ്റിച്ചും സ്‌ക്രമ്പ് ബെസ്റ്റ് ഫ്രണ്ട്‌സ് നെക്ലേസും തിരിച്ചു വിളിച്ചവയിൽ ഉൾപ്പെടുന്നു. നീലയും പിങ്ക് നിറത്തിലുള്ള മെറ്റാലിക് പെൻഡൻ്റ് നെക്ലേസുകൾ X004D46BNP സീരിയൽ നമ്പറുള്ള പ്ലാസ്റ്റിക് ബാഗിൽ ജോഡിയായി ആമസോണിൽ വിൽക്കുന്നുണ്ടെന്ന് ഹെൽത്ത് കാനഡ പറഞ്ഞു. ലെഡും കാഡ്മിയവും കുട്ടികൾക്ക് അപകടമുണ്ടാക്കുമെന്നും ബാധിച്ച ഉൽപ്പന്നങ്ങൾ കൈവശമുള്ള ഉപയോക്താക്കൾ അവ ഉപേക്ഷിക്കണമെന്നും ഹെൽത്ത് കാനഡ നിർദ്ദേശിച്ചു.

2023 മെയ് മുതൽ 2025 മാർച്ച് വരെ കാനഡയിൽ 6,682 യൂണിറ്റ് നെക്ലേസുകൾ വിറ്റഴിച്ചതായി Amazon.ca റിപ്പോർട്ട് ചെയ്തു. എന്നാൽ, ഇതുവരെ ഈ ഉൽപ്പന്നവുമായി ബന്ധപ്പെട്ട് പരാതികളൊന്നും ലഭിച്ചിട്ടില്ല. പക്ഷേ, ആമസോൺ ഈ ഉൽപ്പന്നങ്ങൾ ഓൺലൈൻ വിൽപ്പനയിൽ നിന്നും പിൻവലിച്ചു. ഹെൽത്ത് കാനഡയുടെ സാമ്പിൾ ആൻഡ് ഇവാലുവേഷൻ പ്രോഗ്രാമിൽ ആഭരണങ്ങളിൽ അനുവദനീയമായ പരിധിയേക്കാൾ കൂടുതൽ ലെഡ് അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

രണ്ടാമത്തെ അലേർട്ടിൽ നാല് വയസ്സിന് മുകളിലുള്ള പെൺകുട്ടികൾക്കുള്ള സുസുട്ടോയ് ചാം ബ്രേസ്ലെറ്റ് നിർമ്മാണ കിറ്റ് ഉൾപ്പെടുന്നു. ആർട്സ് ആൻഡ് ക്രാഫ്റ്റ് കിറ്റിൽ വിവിധ ബീഡുകളും പെൻഡന്റുകളും, ക്രമീകരിക്കാവുന്ന ബ്രേസ്ലെറ്റുകൾ, ഹെയർ ക്ലിപ്പുകൾ, കീചെയിനുകൾ, റോപ്പ് നെക്ലേസുകൾ എന്നിവ അടങ്ങിയിരിക്കുന്നു. പിങ്ക് നിറത്തിലുള്ള സമ്മാനപ്പെട്ടിയിൽ “ഹലോ പ്രിൻസസ്”, “യു ആർ മൈ ലിറ്റിൽ പ്രിൻസസ് ബ്യൂട്ടിഫുൾ” എന്നിവ എഴുതിയിട്ടുണ്ട്. 2023 ഓഗസ്റ്റ് മുതൽ 2025 ഏപ്രിൽ വരെ കാനഡയിൽ 9,800 യൂണിറ്റ് ഈ ഉൽപ്പന്നങ്ങൾ വിറ്റഴിച്ചതായി ആമസോൺ അറിയിച്ചു. ഇതുവരെ ആർക്കും പരുക്കുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഉൽപ്പന്നം ഓൺലൈൻ വിൽപ്പനയിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ടെന്നും ആമസോൺ പറഞ്ഞു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!