Tuesday, October 28, 2025

കാനഡയുടെ പുതിയ ഇമിഗ്രേഷൻ മന്ത്രിയായി ലെന മെറ്റ്‌ലെജ് ഡയബ്

ഓട്ടവ : രാജ്യവ്യാപകമായി കുടിയേറ്റം ശ്രദ്ധാകേന്ദ്രമായിരിക്കുന്ന ഈ സമയത്ത് കാനഡയുടെ പുതിയ ഇമിഗ്രേഷൻ മന്ത്രിയായി ലെബനൻ കുടിയേറ്റ മാതാപിതാക്കളുടെ മകൾ. 2025 മാർച്ച് മുതൽ ഈ സ്ഥാനം വഹിച്ചിരുന്ന റേച്ചൽ ബെൻഡയന്‍റെ പിൻഗാമിയായാണ് മാർക്ക് കാർണി മന്ത്രിസഭയിൽ ലെന മെറ്റ്‌ലെജ് ഡയബ് അംഗമാകുന്നത്.

1965 ഓഗസ്റ്റ് 17-ന് ഹാലിഫാക്സിൽ ജനിച്ച, 60 വയസ്സുള്ള ലെന 2021-ലെ ഫെഡറൽ തിരഞ്ഞെടുപ്പിൽ ലിബറൽ പാർട്ടി ഓഫ് കാനഡയെ പ്രതിനിധീകരിച്ച് ഹാലിഫാക്സ് വെസ്റ്റ് പാർലമെൻ്റ് അംഗമായി ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടു. 2013 മുതൽ 2021 വരെ ഹാലിഫാക്സ് ആംഡെയ്‌ലിന്‍റെ എംഎൽഎയായി സേവനമനുഷ്ഠിച്ച ലെന ഡയബ്, പ്രവിശ്യാ ഇമിഗ്രേഷൻ മന്ത്രി ഉൾപ്പെടെ നോവസ്കോഷ നിയമസഭയിൽ നിരവധി മന്ത്രി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. 2013-ൽ, നോവസ്കോഷയുടെ ആദ്യത്തെ വനിതാ അറ്റോർണി ജനറലായും നീതിന്യായ മന്ത്രിയായും ലെന മെറ്റ്‌ലെജ് ഡയബ് ചരിത്രം സൃഷ്ടിച്ചു.

രാഷ്ട്രീയ രംഗത്തേക്ക് പ്രവേശിക്കുന്നതിനുമുമ്പ്, ഒരു അഭിഭാഷകയായും കമ്മ്യൂണിറ്റി ലീഡറായും ലെന ശക്തമായ ഒരു കരിയർ കെട്ടിപ്പടുത്തു. 1985-ൽ ഹാലിഫാക്സ് സെൻ്റ് മേരീസ് യൂണിവേഴ്സിറ്റിയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിലും രാഷ്ട്രീയ ശാസ്ത്രത്തിലും ബിരുദാനന്തര ബിരുദം നേടി. പിന്നീട് അവർ പബ്ലിക് അഡ്മിനിസ്ട്രേഷനിൽ മാസ്റ്റർ ബിരുദവും നിയമത്തിൽ ബിരുദവും നേടി. 1991-ൽ നോവസ്കോഷ ബാരിസ്റ്റേഴ്സ് സൊസൈറ്റിയിൽ പ്രവേശനം നേടി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!