സെൻ്റ് ജോൺസ് : മലങ്കര യാക്കോബായ സുറിയാനിസഭയുടെ നോർത്ത് അമേരിക്കൻ അതിഭദ്രാസനത്തിന് കീഴിലുള്ള ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ യാക്കോബായ സഭയുടെ പ്രഥമബലിയർപ്പണം ജൂൺ ഒന്നിന് സെൻ്റ് ജോൺസിൽ നടക്കും. ജൂൺ 1 ഞായറാഴ്ച രാവിലെ ഒമ്പതിന് ഫാ. എൽദോസ് കക്കാടൻ പ്രഥമബലിയർപ്പണം നിർവ്വഹിക്കും.

കഴിഞ്ഞ ഏതാനും മാസങ്ങളായി ഫാ. എൽദോസ് കക്കാടൻ്റെ നേതൃത്വത്തിൽ പ്രവിശ്യയിലുടനീളം പ്രാർത്ഥനായോഗങ്ങൾ നടന്നു വരുന്നുണ്ട്. കൂടാതെ സെൻ്റ് ജോൺസ്, കോർണർബ്രൂക്ക്, ഗ്രാൻ്റ്ഫോൾ എന്നി മൂന്നിടങ്ങളായി വി. കുർബ്ബാനയും നടന്നിരുന്നു. ജൂൺ 1 ഞായറാഴ്ച നടക്കുന്ന ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോറിലെ പ്രഥമബലിയർപ്പണത്തോടെ കാനഡയിലെ എല്ലാ പ്രവശ്യകളിലും യാക്കോബായ സഭയുടെ കോൺഗ്രിഗേഷൻ പൂർത്തിയാകും. കൂടുതൽ വിവരങ്ങൾക്ക് : ഫാ. എൽദോസ് കക്കാടൻ - (437) 778 2104, പ്രസ്റ്റി മാത്യു - (709) 572-9977, പോൾ കറുത്തേടം – (709) 853-3090, ജിയോ ജോർജ്ജ് – (709) 216-6325.