മൺട്രിയോൾ : കനത്ത മഴയെ തുടർന്ന് മൺട്രിയോൾ നഗരത്തിന്‍റെ വടക്കുകിഴക്കൻ ഭാഗത്ത് വൻ മണ്ണിടിച്ചിലുണ്ടായതായി റിപ്പോർട്ട്. മണ്ണിടിച്ചിലിന് പേരുകേട്ട സെയ്ന്റ്-മോണിക് റീജനിലാണ് സംഭവം. മണ്ണിടിച്ചിലിൽ ഒരു വീടും റോഡും തകർന്നു.

സംഭവസമയത്ത് വീട്ടിൽ ആളുണ്ടായിരുന്നില്ല. ആർക്കും പരുക്കേറ്റിട്ടില്ലെന്ന് റീജനൽ സിവിൽ സെക്യൂരിറ്റി ഡയറക്ടർ സിൽവെയ്ൻ ഗാലൻ്റ് അറിയിച്ചു. മണ്ണിടിച്ചിലിനെ തുടർന്ന് പ്രദേശത്ത് 300 മീറ്ററിലധികം നീളവും 100 മീറ്ററിലധികം വീതിയുമുള്ള ഒരു ദ്വാരം ഉണ്ടായതായി അദ്ദേഹം റിപ്പോർട്ട് ചെയ്തു. ഇനിയും മണ്ണിടിച്ചിൽ പ്രതീക്ഷിക്കുന്നതായും മുൻകരുതലിന്‍റെ ഭാഗമായി പ്രദേശത്തെ മൂന്ന് വീടുകൾ ഒഴിപ്പിച്ചിട്ടുണ്ടെന്നും പൊതു സുരക്ഷാ ഡയറക്ടർ അറിയിച്ചു.