ഓട്ടവ : ഓട്ടവയിലെ ബാർഹാവൻ കമ്മ്യൂണിറ്റിയിൽ വീടിനുള്ളിൽ രണ്ടു പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെ ഫെസൻ്റ് റൺ ഡ്രൈവിലെ വീട്ടിലാണ് ഒരു പുരുഷന്റെയും സ്ത്രീയുടെയും മൃതദേഹം കണ്ടെത്തിയതെന്ന് ഓട്ടവ പൊലീസ് സർവീസ് അറിയിച്ചു.

പൊതുജനങ്ങൾക്ക് അപകടമൊന്നുമില്ലെന്നും കൊലപാതകമാണെന്ന് സംശയിക്കുന്നില്ലെന്നും ഉദ്യോഗസ്ഥർ പറയുന്നു. അടുത്ത ബന്ധുക്കളെ അറിയിക്കുന്നതുവരെ ഇരുവരുടെയും ഐഡൻ്റിറ്റി പുറത്തുവിടില്ല. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഓട്ടവ പൊലീസ് സർവീസ് ഹോമിസൈഡ് യൂണിറ്റിനെ 613-236-1222 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.