Monday, August 18, 2025

റിയർ വ്യൂ കാമറ തകരാർ: കാനഡയിൽ ഫോക്‌സ്‌വാഗൺ എസ്‌യുവികൾ തിരിച്ചുവിളിച്ചു

ഓട്ടവ : റിയർ വ്യൂ കാമറ തകരാറിനെ തുടർന്ന് കാനഡയിൽ ഇരുപതിനായിരത്തിലധികം എസ്‌യുവികൾ തിരിച്ചുവിളിച്ചതായി ട്രാൻസ്‌പോർട്ട് കാനഡ അറിയിച്ചു. 2024, 2025 മോഡൽ ഫോക്‌സ്‌വാഗൺ അറ്റ്ലസ്, അറ്റ്ലസ് ക്രോസ് സ്‌പോർട് എന്നിവയാണ് തിരിച്ചുവിളിച്ച വാഹനങ്ങൾ. ആകെ 20,010 വാഹനങ്ങൾക്ക് തിരിച്ചുവിളിക്കൽ ബാധകമാണ്.

ഈ വാഹനങ്ങൾ റിവേഴ്‌സ് ചെയ്യുമ്പോൾ വ്യക്തമായ റിയർവ്യൂ ഇമേജ് ലഭിക്കാറില്ല. കൂടാതെ ദൃശ്യപരത കുറയുകയും പിന്നിലുള്ള തടസ്സങ്ങളെയോ കാൽനടയാത്രക്കാരെയോ തിരിച്ചറിയുന്നത് ബുദ്ധിമുട്ടാക്കുകയും ചെയ്യും. ഇത് അപകടസാധ്യത വർധിപ്പിക്കുന്നതായും ഫെഡറൽ ഏജൻസി റിപ്പോർട്ട് ചെയ്തു. ആവശ്യമായ നിലവിലെ സുരക്ഷാ മാനദണ്ഡങ്ങൾ ഈ വാഹനങ്ങൾ പാലിക്കുന്നില്ലെന്നും ഏജൻസി അറിയിച്ചു.

ബാധിച്ച വാഹനങ്ങളുടെ ഉടമകളെ കമ്പനി മെയിൽ വഴി വിവരം അറിയിക്കുകയും ഡീലർഷിപ്പ് സന്ദർശിക്കാൻ നിർദ്ദേശിക്കുകയും ചെയ്യും. അവിടെ ടെക്‌നീഷ്യൻമാർ പ്രശ്‌നം പരിഹരിക്കുന്നതിന് ഒരു സൗജന്യ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് നടത്തും. കൂടുതൽ വിവരങ്ങൾക്ക് 1-800-822-8987 എന്ന നമ്പറിൽ ഫോക്‌സ്‌വാഗൺ കാനഡയുമായി ബന്ധപ്പെടണം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!