വിനിപെഗ് : നഗരത്തിലെ നോർത്ത് എൻ്റിൽ കുത്തേറ്റ് അഞ്ച് പേർക്ക് പരുക്കേറ്റു. മൗണ്ടൻ അവന്യൂവിലെ 500 ബ്ലോക്കിൽ രണ്ട് പേർക്ക് കുത്തേറ്റതായി തിങ്കളാഴ്ച പുലർച്ചെ നാല് മണിയോടെ റിപ്പോർട്ടുകൾ ലഭിച്ചതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. എന്നാൽ, അന്വേഷണ ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയപ്പോൾ നിരവധി പേർക്ക് പരുക്കേറ്റതായി കണ്ടെത്തി.

സംഭവസ്ഥലത്ത് നിന്നും കുത്തേറ്റ അഞ്ച് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ മൂന്ന് പേരുടെ നില അതീവ ഗുരുതരമാണ്. ഒരു കൂട്ടം ആളുകൾ തമ്മിലുള്ള തർക്കത്തെ തുടർന്നാണ് കത്തിക്കുത്തുണ്ടായതെന്ന് പൊലീസ് വെളിപ്പെടുത്തി. അന്വേഷണം പുരോഗമിക്കുന്നു. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 204-986-6219, 204-786-8477 എന്നീ നമ്പറുകളിൽ അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു.