Monday, March 16, 2026

പുതിയ കരാറിലെത്തി ബ്രിട്ടിഷ് കൊളംബിയ പോർട്ട് സൂപ്പർവൈസേഴ്‌സ് യൂണിയൻ

വൻകൂവർ : ബ്രിട്ടിഷ് കൊളംബിയയിലെ മാരിടൈം തൊഴിലുടമകളും പോർട്ട് സൂപ്പർവൈസർമാരെ പ്രതിനിധീകരിക്കുന്ന യൂണിയനും പുതിയ നാല് വർഷത്തെ കൂട്ടായ കരാറിൽ ഒപ്പുവച്ചു. കഴിഞ്ഞ വർഷം കണ്ടെയ്നർ ടെർമിനലുകളെ പിടിച്ചുകുലുക്കിയ പണിമുടക്കിന് ശേഷമാണ് തീരുമാനം. പുതിയ കൂട്ടായ കരാർ 2023 ഏപ്രിൽ 1 മുതൽ 2027 മാർച്ച് 31 വരെ കാലാവധിയുണ്ടെന്ന് ബ്രിട്ടിഷ് കൊളംബിയ മാരിടൈം എംപ്ലോയേഴ്‌സ് അസോസിയേഷനും ഇന്‍റർനാഷണൽ ലോങ്‌ഷോർ ആൻഡ് വെയർഹൗസ് യൂണിയൻ ഷിപ്പ് ആൻഡ് ഡോക്ക് ഫോർമെൻ ലോക്കൽ 514 ഉം അറിയിച്ചു. എന്നാൽ കരാറിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.

പണിമുടക്കിനെ തുടർന്ന് ബ്രിട്ടിഷ് കൊളംബിയ തുറമുഖങ്ങൾ സ്തംഭിച്ചതിനെത്തുടർന്ന് നവംബർ 12 ന് ഫെഡറൽ സർക്കാർ ഇടപെട്ടു. തുടർന്ന് എല്ലാ പ്രവർത്തനങ്ങളും പുനരാരംഭിക്കാൻ ഉത്തരവിടാനും ചർച്ച ബൈൻഡിങ് ആർബിട്രേഷനിലേക്ക് മാറ്റാനും കാനഡ ഇൻഡസ്ട്രിയൽ റിലേഷൻസ് ബോർഡിനോട് നിർദ്ദേശിച്ചു. എഴുന്നൂറിലധികം ലോങ്‌ഷോർ സൂപ്പർവൈസർമാരെ ഉൾപ്പെടുത്തിയ തർക്കത്തിൽ വെസ്റ്റ് കോസ്റ്റിലെ ടെർമിനലുകളിലെ കണ്ടെയ്നർ കാർഗോ ഗതാഗതം നിർത്തിവച്ചിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!