ഓട്ടവ : റിയർവ്യൂ കാമറകളിലെ തകരാർ കാരണം കാനഡയിൽ മിത്സുബിഷി എസ്‌യുവികൾ തിരിച്ചുവിളിച്ചതായി ട്രാൻസ്‌പോർട്ട് കാനഡ അറിയിച്ചു. 2022, 2023, 2024 മോഡൽ മിത്സുബിഷി ഔട്ട്ലാൻഡർ എസ്‌യുവികളും 2023, 2024, 2025 മോഡൽ മിത്സുബിഷി ഔട്ട്ലാൻഡർ പിഎച്ച്ഇവി എസ്‌യുവികളുമാണ് തിരിച്ചുവിളിച്ച വാഹനങ്ങൾ. കാനഡയിൽ 68,329 വാഹനങ്ങളാണ് ബാധിക്കപ്പെട്ടത്.

സോഫ്റ്റ്‌വെയർ പ്രശ്നം കാരണം ഈ വാഹനങ്ങൾ പിന്നിലേക്ക് എടുക്കുമ്പോൾ റിയർവ്യൂ കാമറ ചിത്രം ഡിസ്‌പ്ലേ സ്‌ക്രീനിൽ ദൃശ്യമാകില്ല. ഇതോടെ ഡ്രൈവർക്ക് പിന്നിലെ കാഴ്ച ലഭിക്കാതെ വരികയും അപകടസാധ്യത വർധിക്കുമെന്നും ട്രാൻസ്‌പോർട്ട് കാനഡ പറയുന്നു. വാഹന ഉടമകളെ വിവരം മെയിൽ വഴി അറിയിക്കുകയും ഡിസ്പ്ലേ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് ലഭിക്കുന്നതിനായി അവരുടെ എസ്‌യുവി ഒരു ഡീലർഷിപ്പിലേക്ക് കൊണ്ടുപോകാൻ നിർദ്ദേശിക്കുകയും ചെയ്യുമെന്ന് ഏജൻസി അറിയിച്ചു.