Monday, March 16, 2026

കവാർത്ത തടാകത്തിൽ ബോട്ട് മുങ്ങി 2 പേർ മരിച്ചു

ടൊറൻ്റോ : കവാർത്ത തടാകത്തിൽ ബോട്ട് മുങ്ങി രണ്ട് പേർ മരിച്ചു. ടൊറൻ്റോയിൽ നിന്നും ഏകദേശം 155 കിലോമീറ്റർ അകലെയുള്ള സ്റ്റർജിയൻ തടാകത്തിൽ ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് സംഭവം. മൂന്ന് പേരാണ് ബോട്ടിലുണ്ടായിരുന്നതെന്ന് ഒൻ്റാരിയോ പ്രൊവിൻഷ്യൽ പൊലീസ് അറിയിച്ചു.

ബോട്ടിലുണ്ടായിരുന്ന ഒരാൾ നീന്തി കരയിൽ എത്തിയതായി കവാർത്ത ലേക്ക് ഒപിപി റിപ്പോർട്ട് ചെയ്തു. എന്നാൽ മറ്റു രണ്ടു പേർക്ക് രക്ഷപ്പെടാൻ സാധിച്ചില്ല. ബോട്ടിൽ ലൈഫ് ജാക്കറ്റുകൾ ഇല്ലായിരുന്നുവെന്ന് ഒപിപി കൂട്ടിച്ചേർത്തു. മറൈൻ യൂണിറ്റ് ഉൾപ്പെടെ പ്രാദേശിക ഒപിപി, സിറ്റി ഓഫ് കവാർത്ത ലേക്ക് ഫയർ ആൻഡ് ഇഎംഎസ്, ഒപിപി ഏവിയേഷൻ ടീം എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!