ഹാലിഫാക്സ് : 2025/26 അധ്യയന വർഷവും സ്റ്റുഡൻ്റ് ട്രാൻസിറ്റ് പാസ് പ്രോഗ്രാം തുടരുമെന്ന് ഹാലിഫാക്സ് മുനിസിപ്പാലിറ്റി. അതേസമയം, 2024/25 അധ്യയന വർഷത്തെ പാസുകളുടെ കാലാവധി സെപ്റ്റംബർ 12 വരെ നീട്ടുമെന്നും മുനിസിപ്പാലിറ്റി പ്രഖ്യാപിച്ചു. 2021-ൽ ആരംഭിച്ച ഈ പരിപാടിക്ക് 2024-25 അധ്യയന വർഷത്തേക്ക് 18 ലക്ഷം ഡോളർ ചിലവായി. ഇതിൽ 12 ലക്ഷം ഡോളർ പ്രവിശ്യാ സർക്കാർ ധനസഹായമാണ്.

ഹാലിഫാക്സ് റീജനൽ സെന്റർ ഫോർ എഡ്യൂക്കേഷനിലെയും സിഎസ്എപിയിലെയും 7 മുതൽ 12 വരെ ഗ്രേഡുകളിലെ എല്ലാ വിദ്യാർത്ഥികൾക്കും ഹാലിഫാക്സ് ട്രാൻസിറ്റ് സേവനങ്ങൾക്കുള്ള സൗജന്യ പാസുകൾ ലഭിക്കും. കൂടാതെ സെപ്റ്റംബർ മുതൽ, ഹാലിഫാക്സ് മേഖലയിൽ താമസിക്കുന്ന 7 മുതൽ 12 വരെ ഗ്രേഡുകളിലെ രജിസ്റ്റർ ചെയ്ത ഹോംസ്കൂൾ വിദ്യാർത്ഥികൾക്കും സൗജന്യ പാസ് ലഭിക്കാൻ അർഹതയുണ്ടെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു.