വിനിപെഗ് : മാനിറ്റോബയിലെ നിരവധി കമ്മ്യൂണിറ്റികളിൽ ശക്തമായ ഇടിമിന്നലിന് സാധ്യതയുണ്ടെന്ന് എൻവയൺമെൻ്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് കാനഡ (ECCC). ബ്രാൻഡൻ, വിർഡൻ, റസ്സൽ എന്നിവയുൾപ്പെടെ നിരവധി തെക്കുപടിഞ്ഞാറൻ കമ്മ്യൂണിറ്റികളിൽ മുന്നറിയിപ്പ് ബാധകമായിരിക്കും. ഈ പ്രദേശങ്ങളിൽ വലിയ ആലിപ്പഴം വീഴ്ചയ്ക്കും 90 കിലോമീറ്റർ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ ഏജൻസി പ്രവചിക്കുന്നു.

തെക്കുപടിഞ്ഞാറൻ മാനിറ്റോബയ്ക്ക് പുറമേ, പാർക്ക്ലാൻഡ്സ് മേഖലയിലും തെക്കുകിഴക്കൻ സസ്കാച്വാനിലും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.