ഓട്ടവ : രാജ്യത്തുടനീളമുള്ള കനേഡിയൻ പൗരന്മാർക്ക് ആശ്വാസമായി കാനഡ പെൻഷൻ പ്ലാൻ (CPP) ഇന്ന് (ജൂൺ 26) വിതരണം ചെയ്യുമെന്ന് കാനഡ റവന്യൂ ഏജൻസി (CRA) അറിയിച്ചു. വിരമിക്കുമ്പോൾ വരുമാനവും വൈകല്യമോ മരണമോ ഉണ്ടായാൽ ആനുകൂല്യങ്ങളും നൽകുന്നതിന് രൂപകൽപ്പന ചെയ്ത ഒരു രാജ്യവ്യാപക സോഷ്യൽ ഇൻഷുറൻസ് പ്രോഗ്രാമാണ് കാനഡ പെൻഷൻ പ്ലാൻ. 65 വയസ്സിന് മുകളിലുള്ള താമസക്കാർക്ക് പരമാവധി 1,433 ഡോളർ പ്രതിമാസ പേയ്മെൻ്റിന് അർഹതയുണ്ട്.

അടുത്ത CPP പേയ്മെൻ്റ് വർധന 2026 ജനുവരിയിലുണ്ടാകും. കെബെക്ക് പെൻഷൻ പ്ലാൻ ബാധകമാകുന്ന കെബെക്കിൽ ഒഴികെ മറ്റെല്ലാ പ്രവിശ്യകളിലും കാനഡ പെൻഷൻ പ്ലാൻ വിതരണം ചെയ്യുന്നുണ്ട്. ജൂലൈ 29, ഓഗസ്റ്റ് 27, സെപ്റ്റംബർ 25, ഒക്ടോബർ 29, നവംബർ 26, ഡിസംബർ 22 എന്നിവയാണ് ഈ വർഷത്തിലെ ശേഷിക്കുന്ന CPP പേയ്മെൻ്റ് തീയതികൾ.