Wednesday, September 10, 2025

മിനിമം വേതനം വർധനയുമായി അഞ്ച് കനേഡിയൻ പ്രവിശ്യകൾ

ഓട്ടവ : ഒക്ടോബർ 1 മുതൽ, ഒൻ്റാരിയോ, മാനിറ്റോബ, സസ്കാച്വാൻ, നോവസ്കോഷ, പ്രിൻസ് എഡ്വേഡ് ഐലൻഡ് എന്നീ അഞ്ച് കനേഡിയൻ പ്രവിശ്യകൾ പുതിയ മിനിമം വേതന വർധന നടപ്പിലാക്കും. പണപ്പെരുപ്പത്തെയോ സിപിഐയെയോ അടിസ്ഥാനമാക്കിയാണ് മിക്ക പ്രവിശ്യകളും വാർഷികമായോ ദ്വിവത്സരമായോ മിനിമം വേതനം ക്രമീകരിക്കുന്നത്.

ഒൻ്റാരിയോ

ഒൻ്റാരിയോയിൽ പൊതു മിനിമം വേതനം 2024 ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വന്ന മണിക്കൂറിന് 17.20 ഡോളറിൽ നിന്നും 2025 ഒക്ടോബർ 1 മുതൽ മണിക്കൂറിന് 17.60 ഡോളർ ആയി വർധിപ്പിക്കും. 2025 മാർച്ചിൽ പ്രഖ്യാപിച്ച വേതന വർധന സാമ്പത്തിക സമ്മർദ്ദങ്ങൾക്കിടയിലും തൊഴിലാളികളെ പിന്തുണയ്ക്കും.

മാനിറ്റോബ

നിലവിലുള്ള മണിക്കൂറിന് 15.80 ഡോളറിൽ നിന്നും ഒക്ടോബർ 1 മുതൽ മാനിറ്റോബയിലെ മിനിമം വേതനം 16.00 ഡോളറായി ഉയരും. പ്രവിശ്യാ ഉപഭോക്തൃ വില സൂചിക (സിപിഐ) അടിസ്ഥാനമാക്കിയാണ് മാനിറ്റോബ സർക്കാർ പ്രതിവർഷം വേതനം ക്രമീകരിക്കുന്നത്.

സസ്കാച്വാൻ

സസ്കാച്വാനിലെ മിനിമം വേതനം ഒക്ടോബർ 1 മുതൽ മണിക്കൂറിന് 15.35 ഡോളറായി വർധിക്കും. നിലവിൽ മണിക്കൂറിന് 15.00 ഡോളറാണ് മിനിമം വേതനം.

നോവസ്കോഷ

വർധിച്ചു വരുന്ന ജീവിതച്ചെലവുകൾക്കിടയിൽ തൊഴിലാളികളെ സഹായിക്കുന്നതിനായി നോവസ്കോഷ സർക്കാർ രണ്ട് മിനിമം വേതന വർധനയാണ് ഈ വർഷം നടപ്പിലാക്കുന്നത്. ആദ്യ ഘട്ടത്തിൽ 2024 ഏപ്രിൽ 1 ന് നിശ്ചയിച്ച മണിക്കൂറിന് 15.20 ഡോളറിൽ നിന്ന് 2025 ഏപ്രിൽ 1 മുതൽ മിനിമം വേതനം മണിക്കൂറിന് 15.70 ഡോളറായി നോവസ്കോഷ സർക്കാർ ഉയർത്തിയിരുന്നു. ഒക്ടോബർ 1 മുതൽ കൂടുതൽ വർധന നടപ്പിലാക്കാൻ പ്രവിശ്യാ സർക്കാർ പദ്ധതിയിട്ടിട്ടുണ്ട്. അന്ന് ഏറ്റവും കുറഞ്ഞ മണിക്കൂർ വേതനം മണിക്കൂറിന് 16.50 ഡോളറിൽ എത്തും.

പ്രിൻസ് എഡ്വേഡ് ഐലൻഡ്

ഒക്ടോബർ 1 മുതൽ പ്രിൻസ് എഡ്വേഡ് ഐലൻഡിലെ (PEI) കുറഞ്ഞ വേതനം മണിക്കൂറിന് 16.00 ഡോളറിൽ നിന്ന് 16.50 ഡോളറായി ഉയരും. കൂടാതെ, 2026 ഏപ്രിൽ 1 മുതൽ മണിക്കൂറിന് 17.00 ഡോളറായി മിനിമം വേതനം വർധിപ്പിക്കാൻ പ്രവിശ്യാ സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!