എഡ്മിന്‍റൻ : ഐപിസി നാഷണൽ ഫാമിലി കോൺഫറൻസിന് ഒരുങ്ങി ആൽബർട്ട തലസ്ഥാനമായ എഡ്മിന്‍റൻ. റിവർ ക്രീ റിസോർട്ടിൽ ജൂലൈ 17 മുതൽ 20 വരെയാണ് ഇരുപതാമത് ഐപിസി നാഷണൽ ഫാമിലി കോൺഫറൻസ് നടക്കുക. ജൂലൈ 17-ന് വൈകിട്ട് ആറരയ്ക്ക് നാഷണൽ കൺവീനർ പാസ്റ്റർ സാം വർഗീസ് സമ്മേളനം ഉദ്ഘാടനം ചെയ്യും. ഇതാ! അവിടുന്ന് വാതിൽക്കൽ’ എന്നതാണ് ഈ വർഷത്തെ കോൺഫറൻസിന്‍റെ ചിന്താവിഷയം. പാസ്റ്റർമാരായ കെ ജെ തോമസ്, പി ടി തോമസ്, നിരൂപ് അൽഫോൺസ്, അക്സാ പീറ്റേഴ്സൺ, ഷൈനി തോമസ് തുടങ്ങിയവർ വിവിധ സെക്ഷനുകളിൽ വചനപ്രഘോഷണം നടത്തും.

സംഗീത ശുശ്രൂഷ ഷെൽഡൻ ബംഗാരയുടെ നേതൃത്വത്തിലുള്ള ഗായക സംഘം നയിക്കും. ചടങ്ങിൽ ഐപിസി ഫാമിലി കോൺഫറൻസിന്‍റെ കഴിഞ്ഞ 20 വർഷത്തെ ചരിത്രം ഉൾപ്പെടുത്തിയ സുവനീർ പ്രകാശനകർമ്മം നിർവഹിക്കും. ചീഫ് എഡിറ്റർ രാജൻ ആര്യപള്ളിൽ അധ്യക്ഷത വഹിക്കും. നാഷനൽ സെക്രട്ടറി ഫിന്നി എബ്രഹാം, നാഷണൽ ട്രഷറർ ഏബ്രഹാം മോനീസ് ജോർജ്, യൂത്ത് കോഓർഡിനേറ്റർ റോബിൻ ജോൺ, വുമൺസ് കോഓർഡിനേറ്റർ സൂസൻ ജോൺസൺ എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ ക്രമീകരണങ്ങളാണ് നടന്നുവരുന്നത്.
