Monday, March 30, 2026

പരിധിയിൽ കൂടുതൽ വിദ്യാർത്ഥികളെ ചേർത്തു: മൺട്രിയോൾ ലാസാൽ കോളേജിന് വൻ തുക പിഴ

മൺട്രിയോൾ : ഇംഗ്ലീഷ് ഭാഷാ പ്രോഗ്രാമുകളിൽ കൂടുതൽ വിദ്യാർത്ഥികളെ ചേർത്തതിന് മൺട്രിയോൾ ലാസാൽ കോളേജിന് 3 കോടി ഡോളർ പിഴ ചുമത്തി കെബെക്ക് സർക്കാർ. 65 വർഷം പഴക്കമുള്ള ദ്വിഭാഷാ സ്ഥാപനത്തിന്റെ നിലനിൽപ്പിന് ഈ പിഴ ഭീഷണിയാണെന്ന് ലാസാൽ കോളേജ് അധികൃതർ അറിയിച്ചു.

2022-ൽ പാസാക്കിയ പുതിയ ഭാഷാ നിയമത്തിന്റെ ഭാഗമായി, ഇംഗ്ലീഷ് ഭാഷാ കോളേജ് പ്രോഗ്രാമുകളിൽ പ്രവേശനം നേടുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിന് കെബെക്ക് സർക്കാർ പരിധി നിശ്ചയിച്ചിരുന്നു. ഈ ക്വാട്ടകൾ പാലിക്കാത്ത ഏക സ്വകാര്യ സബ്‌സിഡിയുള്ള കോളേജ് ലാസാൽ ആണെന്ന് സർക്കാർ പറയുന്നു. ക്വാട്ടകൾ പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ നിരവധി രാജ്യാന്തര വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകിയിരുന്നതുകൊണ്ടാണ് പരിധി പാലിക്കാൻ സാധിക്കാതിരുന്നതെന്ന് കോളേജ് അധികൃതർ വിശദീകരിച്ചു. ഈ വർഷം അവസാനത്തോടെ നിയമം പാലിക്കുമെന്നും, പിഴ റദ്ദാക്കാൻ കോടതിയെ സമീപിച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!