ലണ്ടൻ ഒൻ്റാരിയോ : പ്രൗഡഗംഭീരമായി നൂപുര സ്കൂൾ ഓഫ് മ്യൂസിക് & ഡാൻസിലെ വിദ്യാർത്ഥികളുടെ അരങ്ങേറ്റം “നൂപുരോത്സവം 2025 “. ജൂലൈ 5 ശനിയാഴ്ച ലണ്ടൻ ഒൻ്റാരിയോയിലെ വോൾഫ് പെർഫോമൻസ് ഹാളിലാണ് അരങ്ങേറ്റം നടന്നത്. വിദ്യാർത്ഥികളുടെ അരങ്ങേറ്റവും മറ്റ് വിദ്യാർത്ഥികളുടെ ഡാൻസ് പെർഫോമൻസും കാഴ്ചക്കാർക്ക് നവ്യാനുഭവാമായി.

21 വർഷത്തോളം നൃത്തകലയിൽ പ്രാവീണ്യമുള്ള ഗായത്രി ടീച്ചറാണ് നൂപുര സ്കൂൾ ഓഫ് മ്യൂസിക് & ഡാൻസിൻ്റെ സാരഥി. മിസ്സിസാഗ, സ്കാർബറോ, നയാഗ്ര, ലണ്ടൻ ഒൻ്റാരിയോ എന്നിവിടങ്ങളിൽ ഗായത്രി ടീച്ചറിൻ്റെ നേതൃത്വത്തിൽ നൂറുകണക്കിന് വിദ്യാർത്ഥികൾ പ്രായഭേദമന്യേ നൃത്തം അഭ്യസിക്കുന്നുണ്ട്. ഡാൻസ് പഠിക്കുവാൻ ആഗ്രഹിക്കുന്നവർക്ക് +1 (416) 500-4681 നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.