വൻകൂവർ : ബ്രിട്ടിഷ് കൊളംബിയ പ്രവിശ്യയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്ന സംരംഭകർക്ക് പ്രവിശ്യാ നാമനിർദ്ദേശത്തിനായി ഇൻവിറ്റേഷൻ (ITAs) നൽകി. ബ്രിട്ടിഷ് കൊളംബിയ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (BC PNP) രണ്ട് ഓൻ്റർപ്രണർ ഇമിഗ്രേഷൻ (EI) സ്ട്രീമുകളിലായി നടത്തിയ നറുക്കെടുപ്പിൽ 17 അപേക്ഷകർക്ക് ഇൻവിറ്റേഷൻ ലഭിച്ചു. 2025-ൽ നടക്കുന്ന അഞ്ചാമത്തെ സംരംഭക കേന്ദ്രീകൃത നറുക്കെടുപ്പായിരുന്നു ഇത്.

ഇഐ ബേസ് സ്ട്രീം, ഇഐ റീജനൽ സ്ട്രീം എന്നീ സ്ട്രീമുകളിലൂടെ ജൂലൈ 8-ന് നടന്ന ബിസി പിഎൻപി നറുക്കെടുപ്പിലൂടെയാണ് അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകിയത്. 2025-ൽ ഇതുവരെ, ബ്രിട്ടിഷ് കൊളംബിയ പിഎൻപി സംരംഭക അപേക്ഷകരിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇതിനൊരപവാദം മെയ് 8-ന് നടന്ന സ്‌കിൽഡ് വർക്കേഴ്സിനായി നടത്തിയ നറുക്കെടുപ്പ് മാത്രമായിരുന്നു. ഇന്നുവരെ, പ്രവിശ്യ അതിന്‍റെ EI ബേസ് സ്ട്രീം വഴി 39 പേർക്ക് ഇൻവിറ്റേഷൻ നൽകിയിട്ടുണ്ട്. കൂടാതെ EI റീജനൽ സ്ട്രീം വഴി 20-ൽ കൂടുതൽ പേർക്കും ഇൻവിറ്റേഷൻ ലഭിച്ചിട്ടുണ്ട്.