വൻകൂവർ : കഴിഞ്ഞ മാസം ബ്രിട്ടിഷ് കൊളംബിയ അതിർത്തിയിൽ നിന്നും വൻതോതിൽ മയക്കുമരുന്ന് പിടികൂടിയതായി കാൻഡ ബോർഡർ സർവീസസ് ഏജൻസി അറിയിച്ചു. ജൂൺ 11 ന്, പ്രവിശ്യയുടെ തെക്കൻ ഇന്റീരിയറിലെ ഒസോയൂസ് അതിർത്തിയിൽ, യുഎസിൽ നിന്ന് എത്തിയ പിക്കപ്പ് ട്രക്കിൽ നടത്തിയ പരിശോധനയിൽ 70 കിലോഗ്രാം കൊക്കെയ്ൻ പിടികൂടിയതായി ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തു.

വാഹനത്തിന്റെ ട്രക്ക് ബെഡിനുള്ളിൽ നിന്നാണ് മയക്കുമരുന്ന് കണ്ടെത്തിയത്. തുടർന്ന് പിക്കപ്പ് ട്രക്ക് ഡ്രൈവറായ കനേഡിയൻ പൗരനെ അറസ്റ്റ് ചെയ്തു. ഇയാൾ പൊലീസ് കസ്റ്റഡിയിൽ തുടരുകയാണ്.
