ജോർജിയ : തെക്കുകിഴക്കൻ ജോർജിയയിലെ ഫോർട്ട് സ്റ്റുവർട്ട് സൈനിക താവളത്തിൽ വെടിവെപ്പ് നടന്നതായി റിപ്പോർട്ട്. നിരവധി ആളുകൾ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. ആക്രമി സൈനിക താവളത്തിൽ തുടരുകയാണെന്നും രണ്ടാം ആർമർഡ് ബ്രിഗേഡ് കോംബാറ്റ് ടീം ഏരിയ ലോക്ക്ഡൗൺ ചെയ്തതായും ഫോർട്ട് സ്റ്റുവർട്ട് ഹണ്ടർ ആർമി എയർഫീൽഡ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അതേസമയം നാല് പേരെ ആശുപതിയിൽ പ്രവേശിപ്പിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

സവാനയിൽ നിന്ന് ഏകദേശം 40 മൈൽ തെക്ക്-പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന ഫോർട്ട് സ്റ്റുവർട്ട് മിസിസിപ്പി നദിയുടെ കിഴക്കുള്ള ഏറ്റവും വലിയ സൈനിക താവളമാണ്. സൈന്യത്തിന്‍റെ മൂന്നാം ഇൻഫൻട്രി ഡിവിഷനിലേക്ക് നിയോഗിക്കപ്പെട്ട ആയിരക്കണക്കിന് സൈനികരും കുടുംബാംഗങ്ങളും താമസിക്കുന്ന സ്ഥലമാണിത്.