മൺട്രിയോൾ : നാല് വർഷത്തിന് ശേഷം ആദ്യമായി മൺട്രിയോൾ മേഖലയിലെ വീടുകളുടെ വിൽപ്പന ഉയർന്നതായി കെബെക്ക് പ്രൊഫഷണൽ അസോസിയേഷൻ ഓഫ് റിയൽ എസ്റ്റേറ്റ് ബ്രോക്കേഴ്‌സ് അറിയിച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ജൂലൈയിൽ വീടുകളുടെ വിൽപ്പന 9.7% വർധിച്ചു. 2024 ജൂലൈയിൽ 3400 വീടുകൾ വിറ്റപ്പോൾ ഒരു വർഷത്തിന് ശേഷം നഗരത്തിലുടനീളം 3,731 വീടുകൾ കൈമാറ്റം ചെയ്യപ്പെട്ടതായി അസോസിയേഷൻ റിപ്പോർട്ട് ചെയ്തു.

മുൻ വർഷത്തെ അപേക്ഷിച്ച് 9.2% വർധനയിൽ കഴിഞ്ഞ മാസം മൺട്രിയോളിൽ 5,148 പുതിയ ലിസ്റ്റിങ്ങുകൾ ഉണ്ടായി. കൂടാതെ സജീവ ലിസ്റ്റിങ്ങുകൾ വർഷം തോറും രണ്ട് ശതമാനം വർധിച്ച് 17,395 ആയി. അതേസമയം നഗരത്തിലെ ഒരു പ്ലെക്സിന്‍റെ വില 7.9% വർധിച്ച് 815,000 ഡോളറായി. സിംഗിൾ റൂം വീടുകളുടെ വില 6.8% വർധിച്ച് 625,000 ഡോളർ ആയപ്പോൾ ഒരു കോണ്ടോയുടെ ശരാശരി വില 3.4% വർധിച്ച് 425,000 ഡോളറിലെത്തി.